മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നായികാ താരമായ ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ അമ്മു പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നേരിട്ടുള്ള ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഈ വരുന്ന ഒക്ടോബർ പത്തൊന്പതിനു റിലീസ് ചെയ്യാൻ പോകുന്ന അമ്മുവിൻറെ ട്രൈലെർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വളരെ കരുത്തുറ്റ ഒരു കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയെത്തുന്ന ഈ ചിത്രം ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നവീൻ ചന്ദ്ര, സിംഹ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യം, കാർത്തികേയൻ സന്താനം എന്നിവരും ചേർന്ന് കാർത്തിക് സുബ്ബരാജിനൊപ്പം നിർമ്മിച്ച ഈ ചിത്രം രചിച്ചത് സംവിധായകൻ ചാരുകേശ് ശേഖര്‍ തന്നെയാണ്. ഒരു നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടൊരുക്കിയ ഈ ചിത്രം ഒരു റിവഞ്ച് ത്രില്ലറാണെന്ന സൂചനയോടൊപ്പം തന്നെ, പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പോരാടി ജയിക്കുന്ന ഒരു സ്ത്രീയുടെ വളരെ വൈകാരികമായ കഥയാണെന്ന് കൂടി ട്രൈലെർ പറയുന്നുണ്ട്. പ്രേക്ഷകരെ ആവേശത്തിൻറെ മുൾമുനയിൽ എത്തിക്കുന്ന ഒരു ചിത്രം കൂടിയാവും അമ്മുവെന്നാണ് ഇതിന്റെ ട്രൈലെർ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്. മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ റിലീസ്. നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത കുമാരിയാണ് മലയാളത്തിൽ ഇനി ഐശ്വര്യ ലക്ഷ്മിയഭിനയിച്ച് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.