പ്രശസ്ത മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുമാരി. രണം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിർമ്മൽ സഹദേവ് ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു. പ്രേക്ഷകരെ ആകാംഷയുടെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ഒരു ഹൊറർ മിസ്റ്ററി ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ നമുക്ക് നൽകുന്നത്. പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകുന്നത് ഷൈൻ ടോം ചാക്കോയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ദി ഫ്രഷ് ലൈം സോഡാസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ജിജു ജോൺ, നിർമ്മൽ സഹദേവ്, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോസഫ്, മൃദുല പിനപാല, ജിൻസ് വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് സംവിധായകൻ നിർമ്മൽ സഹദേവ്, ഫസൽ ഹമീദ് എന്നിവർ ചേർന്നാണ്.
എബ്രഹാം ജോസഫ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്രീജിത്ത് സാരംഗ്, ഇതിനു സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ്‌ക്കൊപ്പം ചേർന്ന് മണികണ്ഠൻ അയ്യപ്പയാണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത്. നാട്ടുവഴികളും സർപ്പക്കാവുകളും കോവിലകവും എല്ലാം ചേർന്ന് ഒരു ഭീതിപ്പെടുത്തുന്ന സൗന്ദര്യം പകർന്നു നൽകുന്ന ഇതിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റാണ്. കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അധികാരങ്ങളുടെയും ഇടയിലേക്ക് കടന്നു വരുന്ന കുമാരി എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയാൻ പോകുന്നതെന്ന് ഈ ടീസർ കാണിച്ചു തരുന്നുണ്ട്. സ്ഫടികം ജോർജ്, സുരഭി ലക്ഷ്മി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.