ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി ഇപ്പോൾ തമിഴിലും തന്റെ സിംഹാസനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സണ്ണി ലിയോണി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ ഓ മൈ ഗോസ്റ്റ് അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുക്കിയ ഓ മൈ ഗോസ്റ്റിന്റെ ടീസർ നേരത്തെ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സ്റ്റൈലിഷ് തലൈവി എന്ന വിശേഷണത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സണ്ണി ലിയോണിയെ തമിഴിൽ അവതരിപ്പിക്കുന്നത്. സണ്ണി ലിയോണിയുടെ ഗ്ലാമർ ആയിരുന്നു ആദ്യം പുറത്തു വന്ന ടീസറിന്റെ ഹൈലൈറ്റ്. ഗ്ലാമർ ലുക്കിന് പുറമെ, കിടിലൻ ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ആ ടീസറിൽ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് സണ്ണി ലിയോണി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ഇതിലെ ദുമംഗ എന്ന വരികളോടെ തുടങ്ങുന്ന ആദ്യത്തെ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. അസാധാരണമായ ഗ്ലാമർ പ്രദർശനവുമായി എത്തിയിരിക്കുന്ന സണ്ണി ലിയോണിയുടെ കിടിലൻ നൃത്തം തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
പാ വിജയ് വരികൾ രചിച്ച ഈ ഗാനമാലപിച്ചത് ഗാന സേട്ടു, ഗാന മാസ്സ് മണി എന്നിവർ ചേർന്നാണ്. ജാവേദ് റിയാസാണ് ഈ ഗാനത്തിന് ഈണം പകർന്നത്. സണ്ണി ലിയോണിക്കൊപ്പം സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ആർ യുവാനാണ്. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അരുൾ ഇ സിദ്ധാർഥാണ്. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഡി വീരശക്തി, കെ ശശികുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ധരൻ കുമാറാണ്. വോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.