ഇന്ന് മലയാള സിനിമയിലെ ഭാഗ്യ നായികമാരിൽ ഒരാൾ ആണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ നായികയായി എത്തിയ ഒരു ചിത്രമൊഴികെ ബാക്കിയെല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്. ഇപ്പോൾ പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ്ഡേ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് സിനിമാ താരം ആവുന്നതിനു മുൻപ് ഉള്ള ഐശ്വര്യ ലക്ഷ്മിയുടെ ഒരു വീഡിയോ ആണ്. ഒരു കടുത്ത മോഹൻലാൽ ആരാധികയുടെ ഫാൻ മൊമെന്റ് വീഡിയോ എന്നു പറയാം. മഴവിൽ മനോരമ ചാനലിൽ പൂർണിമ ഇന്ദ്രജിത് മോഹൻലാലിനെ ഇന്റർവ്യൂ ചെയ്ത ഒരു പ്രോഗ്രാമിനിടയിൽ ആണ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്.
ആരാധകർ ലാലേട്ടനോട് വ്യത്യസ്ത ചോദ്യങ്ങൾ ചോദിക്കുന്ന വീഡിയോകൾ വരുന്ന ഭാഗത്ത് ആണ് ലാലേട്ടനോട് ഒരു ചോദ്യവുമായി ഐശ്വര്യ ലക്ഷ്‌മി എത്തുന്നത്. ലാലേട്ടന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി സംവദിക്കുന്നത് ലാലേട്ടൻ തന്നെയാണോ അതോ മുഴുവൻ നിയന്ത്രണവും ഒരു മാനേജ്മെന്റ് ടീമിന് ആണോ എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ചോദ്യം. താൻ ഒരു കടുത്ത മോഹൻലാൽ ആരാധിക ആണെന്ന് സിനിമാ താരം ആയതിന് ശേഷവും പല പല അഭിമുഖങ്ങളിൽ ഐശ്വര്യ തുറന്നു പറഞ്ഞിട്ടുണ്ട്. വെള്ളിത്തിരയിൽ ഇവരെ ഒരുമിച്ചു കാണാൻ ആയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഐശ്വര്യ ലക്ഷ്മി.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.