മലയാളത്തിന്റെ പ്രിയ നടിയായ ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തമിഴിലും തെലുങ്കിലും അഭിനയിക്കുന്ന നായികാതാരം കൂടിയാണ്. നടി എന്നതിന് പുറമെ ഒരു നിർമ്മാതാവെന്ന നിലയിൽ കൂടി തന്റെ അരങ്ങേറ്റം കുറിക്കുകയാണ് ഐശ്വര്യ ലക്ഷ്മിയിപ്പോൾ. താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഐശ്വര്യ ലക്ഷ്മി തന്നെയാണ് രണ്ടു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. ഗാർഗി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സൂപ്പർ നായികയായ സായി പല്ലവിയാണ്. ഇപ്പോഴിതാ, ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ജിം വർക്ക് ഔട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അപ്പർ ബോഡി വർക്ക് ഔട്ട് ചെയ്യുന്ന ഐശ്വര്യയുടെ വീഡിയോ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചത്, ഐശ്വര്യയുടെ സുഹൃത്തും പ്രശസ്ത ഫിറ്റ്നസ് ട്രെയ്നറുമായ ലക്ഷ്മി വിശ്വനാഥാണ്.
https://youtube.com/shorts/0yD-K4mV2pY
തന്നോടൊപ്പം ചിരിച്ചും, ഒച്ച വെച്ചും, തന്നോട് കെഞ്ചിയുമൊക്കെയാണെങ്കിലും ഇന്ന് ഒരു ഗംഭീര അപ്പർ ബോഡി വർക്ക് ഔട്ട് സെഷനാണ് ഐശ്വര്യ ലക്ഷ്മി നടത്തിയതെന്നാണ് വീഡിയോ പങ്കു വെച്ച് കൊണ്ട് ലക്ഷ്മി വിശ്വനാഥ് കുറിച്ചിരിക്കുന്നത്. തമിഴിൽ മണി രത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിലുൾപ്പെടെ ഐശ്വര്യ ലക്ഷ്മി നിർണ്ണായക വേഷം ചെയ്തിരുന്നു. കുമാരി, ബിസ്മി സ്പെഷ്യൽ എന്നീ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയഭിനയിച് ഇനി മലയാളത്തിൽ റിലീസ് ചെയ്യാനുള്ളത്. ഗോഡ്‌സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ പോകുന്ന ഐശ്വര്യ ലക്ഷ്മി, ഗട്ട ഗുസ്തി എന്നൊരു തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രവും ചെയ്യുന്നുണ്ട്. താൻ നിർമ്മിക്കുന്ന ഗാർഗി എന്ന തമിഴ്- തെലുങ്കു ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.