പ്രേക്ഷകർ കാത്തിരുന്നതുപോലെ ആവേശമുണർത്തുന്ന ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ‘ഏജൻറ് ‘റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഡിനോ മോറിയയുടെയും മമ്മൂട്ടിയുടെയും അവതരണവും അഖിൽ അക്കിനെനിയുടെ ആക്ഷൻ സീക്വൻസുമായി ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് 12 മില്യൺ കാഴ്ചക്കാരെയാണ് നേടിയെടുത്തത്. ചിത്രത്തിലെ ഏറ്റവും മികച്ച സീനുകൾ കോർത്തിണക്കി പ്രേക്ഷകരുടെ പ്രതീക്ഷകളെ മറികടത്തി അതിലും വലിയ വിജയം തരുമെന്ന ഉറപ്പാണ് ട്രെയിലർ നൽകുന്നത്. മമ്മൂട്ടിയുടെയും അഖില്‍ അക്കിനെനിയുടെയും ആക്ഷൻസ് സ്വീക്‌ൻസ് നിറച്ചാണ് ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി റോ ചീഫ് കേണൽ മേജർ ദേവനായാണ് ചിത്രത്തിൽ എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് ഏജൻറ് അണിയറ പ്രവർത്തകർ പൂർത്തിയായത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ ആണ് നായിക എത്തുന്നത്. ചിത്രത്തിലെ “ദി ഗോഡ്” എന്ന സുപ്രധാന വേഷത്തിൽ ഡിനോ മോറിയയുമുണ്ട്.
അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം നടത്തുന്നത്. ഹിപ്പ് ഹോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് റസൂൽ എല്ലൂരാണ്. എഡിറ്റർ നവീൻ നൂലിയാണ്. കലാസംവിധാനം അവിനാഷ് കൊല്ല. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം കൂടുതൽ നൽകിയിരിക്കുന്ന ചിത്രത്തിൽ വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ പോലെ ചിത്രത്തിന്റെ റിലീസിന് മലയാളികളും കാത്തിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്റർ കോഴിക്കോട് 50 അടി കട്ടൗട്ടിൽ അടുത്തിടെ ഉയർത്തിയിരുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.