ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ ആദ്യ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അറബിക് കുത്ത് എന്ന് പേരിട്ടു, അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തുകൊണ്ട്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഈ ഗാനം അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്, തമിഴിലെ യുവ സൂപ്പർ താരം ശിവകാർത്തികേയൻ വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നത്. ദളപതിയുടെ കിടിലൻ നൃത്തവും അതുപോലെ നായികാ വേഷം ചെയ്ത പൂജ ഹെഗ്‌ഡെയുടെ നൃത്ത ചുവടുകളും ഈ വീഡിയോയിൽ കാണാൻ സാധിക്കും. സെലിബ്രിറ്റികൾ ഉൾപ്പെടെ ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ പങ്കു വെക്കുന്നത് ആണ് നമ്മുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.
ഇപ്പോൾ അങ്ങനെ വീഡിയോ പങ്കു വെച്ചിരിക്കുന്നത് പ്രശസ്ത മലയാള നടി ഷംന കാസിം ആണ്. തന്റെ കാരവാനിൽ ആണ് ഈ നടി അറബിക് കുത്ത് ഗാനത്തിന് ചുവടുകൾ വെച്ചിരിക്കുന്നത്. ചുമ്മാ രസത്തിനു ചെയ്തത് ആണെന്നും നൃത്തം ജഡ്ജ് ചെയ്യാൻ വരരുത് എന്നും ഷംന വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിക്കുന്നു. ഷംന കാസിം എന്ന പൂർണ്ണ മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു കയ്യടി നേടിയിട്ടുള്ള നടിയാണ്. 2004 ഇൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷംന അതിനു ശേഷം നായികാ വേഷത്തിലും അല്ലാതെയും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ അടുത്തിടെ റിലീസ് ചെയ്തു വമ്പൻ ഹിറ്റായ ബാലയ്യ ചിത്രം അഖണ്ടയിലും ഷംന വേഷമിട്ടിരുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.