മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് മിയ. 2020 ഇൽ വിവാഹിതയായ മിയ അതിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. 2021 ഇൽ ഒരാണ്കുഞ്ഞിന് ജന്മം നൽകിയ മിയ, കുഞ്ഞിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മിയയുടെ മകന്റെ പേര്. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കു വെക്കുന്ന മിയ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. ഇപ്പോഴിതാ മിയ പങ്കു വെച്ച പുതിയ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്. തന്റെ കുഞ്ഞിനൊപ്പം ടിവിയിൽ ഭീഷ്മ പർവ്വം എന്ന ചിത്രം കാണുന്ന വീഡിയോ ആണ് മിയ പങ്കു വെച്ചിരിക്കുന്നത്.
ഒരു കുഞ്ഞു മമ്മൂട്ടി ഫാൻ എന്ന ക്യാപ്‌ഷൻ നൽകി, മമ്മൂട്ടിയെ സ്‌ക്രീനിൽ കാണുമ്പോൾ ചിരിക്കുന്ന തന്റെ മകനെ ആണ് മിയ കാണിച്ചു തരുന്നത്. മമ്മൂട്ടി വില്ലന്മാരെ ഇടിച്ചു തെറിപ്പിക്കുമ്പോൾ ചിരിക്കുന്ന കുഞ്ഞു ലൂക്കയെ ആണ് നമ്മുക്ക് കാണാൻ സാധിക്കുക. അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണ്. മാർച്ച് മൂന്നിന് തീയേറ്ററിൽ വന്ന ചിത്രം ഏപ്രിൽ ഒന്ന് മുതൽ ആണ് ഒടിടി റിലീസ് ആയി ഹോട്ട് സ്റ്റാറിൽ എത്തിയത്. കല്യാണം കഴിഞ്ഞു, കുഞ്ഞായി എന്ന് കരുതി താൻ അഭിനയ രംഗം ഉപേക്ഷിക്കുന്നില്ല എന്നും താൻ അഭിനയിക്കുന്നതിൽ ഭർത്താവിന് യാതൊരു വിധ എതിർപ്പും ഇല്ലെന്നും മിയ നേരത്തെ തന്നെ പറഞ്ഞിരുന്നു. അത്കൊണ്ട് തന്നെ മിയ എന്ന നടിയെ ഒരുപാട് വൈകാതെ വീണ്ടും സ്‌ക്രീനിൽ കാണാം എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.