[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

തകർപ്പൻ സംഘട്ടനവുമായി ദളപതി വിജയ്; ബീസ്റ്റ് പുത്തൻ വീഡിയോ സൂപ്പർ ഹിറ്റ്..!

ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്തുകയാണ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയാണ് ബീസ്റ്റ് എത്തുന്നത്. ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ചു ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് നിർമ്മാതാക്കൾ. അതിലെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദളപതി വിജയ്‌യുടെ ഒരു കിടിലൻ സംഘട്ടന രംഗമാണ് ഈ പ്രമോ വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറയാം.

ഇതുകൂടി കണ്ടതോടെ ദളപതി വിജയ് ആരാധകർ ഏറെ ആവേശത്തിലാണ്. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളുടെ ലിറിക് വീഡിയോ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. അറബിക് കുത്ത്, ജോളിയാ ജിംഖാന, ബീസ്റ്റ് മോഡ് എന്ന തീം സോങ് എന്നിവയാണ് പുറത്തു വന്നത്. ഇതിൽ അറബിക് കുത്ത് എന്ന ഗാനം ലോകം മുഴുവനും ട്രെൻഡിങ് ആയി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും അദ്ദേഹമാണ്. പൂജ ഹെഗ്‌ഡെയാണ് ബീസ്റ്റിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ സെൽവ രാഘവൻ, പുകഴ്, യോഗി ബാബു, അങ്കുർ വികൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ട്. ആർ നിർമ്മൽ എഡിറ്റിംഗ് നിർവഹിച്ച ബീസ്റ്റിനു വേണ്ടി കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയാണ്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.