തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിലൊരാളായ കനിഹയുടെ ഒരു വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താൻ പാലിൻഡ്രോം വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് കനിഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തു വിട്ടിരിക്കുന്നത്. പാലിൻഡ്രോം വർക്ക് ഔട്ട് കാണുമ്പോൾ വലിയ എളുപ്പമാണ്, ലളിതമാണ് എന്നൊക്കെ തോന്നുമെങ്കിലും അത് കൃത്യമായി ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും, അത് ചെയ്യുമ്പോൾ ശരീരം ഉരുകുന്നത് താനറിയുന്നുണ്ട് എന്നും കനിഹ ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചു. നമ്മുടെ ശരീരത്തിന്റെ ശ്കതിയും എനർജിയും വർദ്ധിപ്പിക്കാനും ഭാരം നിയന്ത്രിക്കാനുമുള്ള ഫുൾ ബോഡി വർക്ക് ഔട്ട് ആണ് പാലിൻഡ്രോം വർക്ക് ഔട്ട്. ഒട്ടേറെ സെലിബ്രെറ്റികൾ തങ്ങളുടെ കായിക ക്ഷമത നിലനിർത്താൻ ഉപയോഗിക്കുന്ന ഒരു വ്യായാമ രീതി കൂടിയാണ് ഇത്. ചെയ്യാൻ ഒരുപാട് സ്ഥലം വേണ്ട എന്നതും ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാമെന്നതും ഇതിന്റെ ഗുണമാണ്.
ഒട്ടേറെ മലയാളം, തമിഴ് സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച കനിഹ, മലയാള സിനിമയിൽ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. പഴശ്ശി രാജയും സ്പിരിറ്റും ഭാഗ്യ ദേവതയുമെല്ലാം കനിഹയുടെ മികച്ച പ്രകടനങ്ങൾ നമ്മുടെ മുന്നിലെത്തിച്ച ചില ചിത്രങ്ങളാണ്. തമിഴ് സിനിമകളിലും തിളങ്ങിയിട്ടുള്ള ഈ നടി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടും തമിഴിലെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.