[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌യുടെ ഏറ്റവും വലിയ ഒരു ഗുണം അതാണ്; തുറന്നു പറഞ്ഞു നടനും സംവിധായകനുമായ ജി. മാരിമുത്തു..!

തമിഴകത്തിന്റെ ദളപതി വിജയ് ഇന്ന് അവിടെ ഏറ്റവും വലിയ ആരാധക വൃന്ദവും താരമൂല്യവുമുള്ള നടനാണ്. തന്റെ ആരാധകരെ എപ്പോഴും ചേർത്ത് നിർത്തുന്ന വിജയ് എളിമയോടുള്ള പെരുമാറ്റം കൊണ്ടും എന്നും ശ്രദ്ധ നേടുന്ന ഒരു സൂപ്പർ താരമാണ്. ഇപ്പോഴിതാ വിജയ് എന്ന വ്യക്തിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു. 2008 ഇൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജി മാരിമുത്തു 2014 ഇൽ പുലിവാൽ എന്ന ചിത്രവും സംവിധാനം ചെയ്തു. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ചാപ്പകുരിശിന്റെ റീമേക്കായിരുന്നു പുലിവാൽ. ഒട്ടേറെ തമിഴ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ നടനെന്ന നിലയിലും വലിയ കയ്യടി നേടിയിട്ടുള്ള കലാകാരനാണ് ജി മാരിമുത്തു. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് ദളപതി വിജയ് എന്ന മനുഷ്യന്റെ ഗുണങ്ങളെ കുറിച്ച് ജി മാരിമുത്തു മനസ്സ് തുറന്നത്.

ഒരു നടനെന്ന നിലയിൽ വിജയ്‌യിൽ അദ്ദേഹത്തിന് ഏറ്റവുമിഷ്ടപെട്ടതു എന്താണെന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അതിനു അദ്ദേഹം നൽകിയ മറുപടി വിജയ് വളരെ ക്‌ളീനും ഡെഡിക്കേറ്റഡും ആയ നടനാണ് എന്നതാണ്. ഒരിക്കലും അദ്ദേഹത്തെ ടെൻഷനടിച്ച് കണ്ടിട്ടില്ല എന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാം വളരെ മികച്ച ഡിസിപ്ലിൻ കാത്തുസൂക്ഷിക്കുന്ന വ്യക്തികൂടിയാണ് വിജയ് എന്നും മാരിമുത്തു വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരിക്കലും ഗോസിപ്പ് അടിക്കാറില്ല എന്നും മറ്റുള്ളവരോട് അത്ര മര്യാദയാണ് അദ്ദേഹം കാണിക്കുന്നതെന്നതുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണമെന്നും മാരിമുത്തു പറഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

23 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.