തമിഴിലെ സൂപ്പർ നായികയായ ജ്യോതിക വീണ്ടും മലയാളത്തിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി, ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക മലയാളത്തിൽ എത്തുന്നത്. പ്രിയദർശൻ ഒരുക്കിയ രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാർ ഒരുക്കിയ സീത കല്യാണം എന്നീ മലയാള ചിത്രങ്ങളിലാണ് ജ്യോതിക ഇതിന് മുൻപ് അഭിനയിച്ചത്. ഏതായാലും ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയായി ജിയോ ബേബി ഒരുക്കാൻ പോകുന്ന കാതൽ എന്ന ചിത്രത്തിൽ അടുത്ത തിങ്കളാഴ്ച ജ്യോതിക ജോയിൻ ചെയ്യുമെന്നാണ് സൂചന. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ജ്യോതിക പങ്ക് വെച്ച ഒരു വീഡിയോയാണ്. അതികഠിനമായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ആഘോഷിച്ച ജ്യോതിക വീഡിയോ പങ്ക് വെച്ചു കൊണ്ട് കുറിക്കുന്നത് ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ്.
എന്നാൽ ജ്യോതികയുടെ ഈ പരിശ്രമം കണ്ട മലയാള സിനിമാ പ്രേമികൾ ചോദിക്കുന്നത് മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണോ ജ്യോതിക ഈ കിടിലൻ വർക്ക് ഔട്ടുകൾ ചെയ്ത് ഫിറ്റ് ആവാൻ നോക്കുന്നത് എന്നാണ്. മമ്മൂട്ടിയോടൊപ്പം ആദ്യമായാണ് ജ്യോതിക അഭിനയിക്കാൻ പോകുന്നത്. സൂര്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്നിരുന്ന ജ്യോതിക 2015 ഇൽ റിലീസ് ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ആണ് തിരിച്ചു വന്നത്. മലയാളി സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാള ചിത്രമായ ഹൌ ഓൾഡ് ആർ യു ന്റെ റീമേക് ആയിരുന്നു. അതിനു ശേഷം മകളിർ മട്ടും, നാച്ചിയാർ, ചെക്ക ചിവന്ത വാനം, കാട്രിൻ മൊഴി, രാച്ചസി, തമ്പി, ജാക്ക്പോട്ട്, പൊന്മകൾ വന്താൽ, ഉടൻ പിറപ്പെ എന്നീ ചിത്രങ്ങളിലും ജ്യോതിക അഭിനയിച്ചു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.