[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൊററും ത്രില്ലറും കുടുംബ ചിത്രവും; ഇതുവരെ കാണാത്ത കാഴ്ചകൾ സമ്മാനിച്ച് വിചിത്രം

മലയാള സിനിമ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ചലച്ചിത്രാനുഭവം അവർക്ക് സമ്മാനിച്ച് കൊണ്ട് മുന്നേറുകയാണ് ഷൈൻ ടോം ചാക്കോ നായകനായ വിചിത്രം എന്ന ചിത്രം. ഹൊറർ ചിത്രത്തിന്റെ ഫീലും ത്രില്ലർ ചിത്രത്തിന്റെ ഫീലും പ്രേക്ഷകന് നൽകുന്ന വിചിത്രം അതേ സമയം തന്നെ ഒരു മികച്ച ഫാമിലി ഡ്രാമ കൂടിയായാണ് മുന്നേറുന്നത്. വ്യത്യസ്ത രീതിയിൽ ഉള്ള അവതരണം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. പശ്ചാത്തല സംഗീതം കൊണ്ടും ലൈറ്റിങ് കൊണ്ടും ആഴത്തിൽ ഉള്ള അർത്ഥതലങ്ങൾ നൽകുന്ന ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ ആദ്യാവസാനം തങ്ങളുടെ സീറ്റിൽ പിടിച്ചിരുത്തുന്ന തീയേറ്റർ അനുഭവമാണ് വിചിത്രം നൽകുന്നതെന്ന് അവരുടെ പ്രതികരണങ്ങൾ നമ്മുക്ക് കാണിച്ചു തരുന്നു. ജാസ്മിൻ എന്ന അമ്മയുടേയും, ആ അമ്മയുടെ 5 മക്കളുടേയും, അവരുടെ കുടുംബം നേരിടുന്ന പ്രതിസന്ധികളുടേയും കഥയാണ് വിചിത്രം പറയുന്നത്.

ഈ സിനിമയുടെ അവസാനം മാത്രമാണ് വിചിത്രം എന്ത് തരം ചിത്രമാണ് എന്നുള്ള ഒരു പൂർണ രൂപം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തുകയുള്ളൂ. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നും പറയാം. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ കനി കുസൃതി, ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ശ്രദ്ധ നേടുന്നുണ്ട്. ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രൻ, സംവിധാനം ചെയ്തിരിക്കുന്നത് അച്ചു വിജയൻ എന്നിവരാണ്. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമ്മിച്ചത്. അർജുൻ ബാലകൃഷ്ണൻ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജുബൈർ മുഹമ്മദാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.