കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ന്നാ താൻ കേസ് കൊടിലൂടെ വലിയ കയ്യടി നേടിയ ഒരു നായികാ താരമാണ് ഗായത്രി ശങ്കർ. തമിഴ്നാട് സ്വദേശിയായ ഈ നടി ഒരുപിടി തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. 2012 ഇൽ 18 വയസ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നടുവ്‌ല കൊഞ്ചം പാക്കാത കാണോം, പൊന്മാലയ് പൊഴുത്, റമ്മി, മത്താപ്പൂ, പുരിയാത പുതിർ, ഒരു നല്ല നാൾ പാത്തു സോൽറെൻ, സീതക്കത്തി, ചിത്തിരം പേശുതടി 2, സൂപ്പർ ഡീലക്സ്, കെ 13, ഒത്ത സെറുപ്പ്, തുഗ്ലക് ദർബാർ, വിക്രം, മാമനിതൻ ഇനീ ചിത്രങ്ങളും ചെയ്തു. വിജയ് സേതുപതിക്കൊപ്പമാണ് ഗായത്രി ശങ്കർ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. തന്റെ അഭിനയ ജീവിതത്തിൽ കൂടുതലും നാടൻ പെൺകുട്ടിയായി അഭിനയിച്ച ഗായത്രിയുടെ ഒരു സ്റ്റൈലിഷ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നോ മാൻസ് ലാൻഡ് ഫാഷൻ ഫിലിം എന്ന ഈ വീഡിയോയിൽ മോഡേൺ ലുക്കിൽ സ്റ്റൈലിഷ് വേഷത്തിലാണ് ഗായത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെൽവി ജെ സംവിധാനം ചെയ്ത ഈ വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് വിവേക് പ്രേംസിങ്, സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് പ്രേംരാജ് എന്നിവരാണ്. ടിന്റു ബി ആണ് ഈ വീഡിയോക്ക് വേണ്ടി ഗായത്രി ശങ്കറിനെ സ്റ്റൈൽ ചെയ്തത്. സംവിധായകൻ മെൽവി ജെ തന്നെ സെറ്റ് ഡിസൈനും ചെയ്ത ഈ വീഡിയോ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഈ വീഡിയോയിൽ വ്യത്യസ്ത മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗായത്രി ശങ്കർ, തനിക്ക് ഗ്ലാമറസ് കഥാപാത്രങ്ങളും ചേരുമെന്ന സൂചനയാണ് നൽകുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.