സൂപ്പർ ഹിറ്റായ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജൻ. അതിനു ശേഷം ഒരുപിടി ജനപ്രിയ ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിൽ എത്തിയ ഈ നടി മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു. വെളിപാടിന്റെ പുസ്തകം, മധുര രാജ, ലോനപ്പന്റെ മാമോദീസ, സച്ചിൻ, സ്വർണ മൽസ്യങ്ങൾ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി എന്നീ ചിത്രങ്ങളിൻ അഭിനയിച്ച അന്ന രാജൻ വേഷമിട്ട് ഇനി വരാനുള്ളത് ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നീ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി മോഡേൺ ലുക്കിലും പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. നാടൻ പെൺകുട്ടി എന്ന സ്ക്രീൻ ഇമേജിനൊപ്പം തനിക്കു മോഡേൺ വേഷങ്ങളും ചേരുമെന്ന് അന്ന രാജൻ ഏവർക്കും കാണിച്ചു കൊടുത്തിട്ടുമുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ ലുക്കിൽ അന്ന രാജൻ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. കൊട്ടാരക്കരയുള്ള ബേക്കേഴ്‌സ് ബേ എന്ന സ്ഥാപനം ഉത്‌ഘാടനം ചെയ്യാൻ അന്ന രാജൻ എത്തിയപ്പോഴുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. താൻ കൊട്ടാരക്കരയിൽ വരുന്നത് ആദ്യമാണെന്നും അവിടെ ലഭിച്ച മികച്ച സ്വീകരണത്തിന് നന്ദിയുണ്ടെന്നും അന്ന രാജൻ പറഞ്ഞു. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ലുക്കുകളിലാണ് ഈ നടിയെ പലപ്പോഴും കാണാൻ സാധിക്കുന്നത്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ് ആരാധകർക്കിടയിൽ ഇപ്പോഴും അന്ന അറിയപ്പെടുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.