സോഷ്യൽ മീഡിയയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം എന്തുകൊണ്ടും നടി അഹാന കൃഷ്ണയ്ക്ക് ചേരുന്നതാണ്. കാരണം എല്ലായിപ്പോഴും അഹാനയുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. അത്തരത്തിൽ ഇതാ അഹാനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പതിവുപോലെ തന്നെ വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. എന്നാൽ പതിവിലും വ്യത്യസ്തമായി ഇത്തവണത്തെ അഹാന അല്പം ഗ്ലാമറസ്സായാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എങ്കിലും താരത്തിനുള്ള വിയോജിപ്പ് കാരണം ചിലർ മോശം കമന്റ് രേഖപ്പെടുത്തുന്നുണ്ട്.
എങ്കിലും താരത്തിന് ഇത്തവണയും മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഒരേ പോലെ തന്നെ അഹാന ട്രെൻഡിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണൻ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അഹാനക്ക് കഴിഞ്ഞിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.