തമിഴിൽ റിലീസ് ചെയ്തു തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ധ്രുവങ്ങൾ പതിനാറു. നവാഗതനായ കാർത്തിക് നരെയ്ൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം റഹ്മാൻ ആണ് നായക വേഷത്തിൽ അഭിനയിച്ചത്. റഹ്മാനോടൊപ്പം പ്രകാശ് വിജയ രാഘവൻ, അശ്വിൻ കുമാർ, പ്രദീപ് തുടങ്ങിയവർ അഭിനയിച്ച ഈ ത്രില്ലർ കേരളത്തിലും വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള കഥ പറച്ചിലിനും മേക്കിങ്ങിനുമൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഇപ്പോഴിതാ ഈ ചിത്രത്തിലെ വളരെ അപകടകരമായ ഒരു സംഘട്ടന രംഗം എങ്ങനെയാണു ചിത്രീകരിച്ചത് എന്ന് കാണിക്കുന്ന ഒരു മേക്കിങ് വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ റഹ്മാൻ. അദ്ദേഹം ഡ്യൂപ് ഉപയോഗിക്കാതെയാണ് ഈ രംഗത്തിൽ അഭിനയിച്ചിട്ടുള്ളത്.
ഓരോ രംഗവും ഏറ്റവും സ്വാഭാവികവും റിയലിസ്റ്റിക്കുമായി പ്രേക്ഷകർക്ക് അനുഭവപ്പെടാനാണ് ഇത്രയും അപകട സാധ്യതയുള്ള രംഗങ്ങൾ പോലും ഡ്യൂപ് ഉപയോഗിക്കാതെയും മറ്റും തങ്ങൾ ചെയ്യുന്നത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അന്ന് ആ കാറിനുള്ളിൽ സംഘട്ടന രംഗം ചിത്രീകരിക്കാനായി ഇരിക്കുമ്പോൾ താൻ സത്യത്തിൽ പേടിച്ചിരുന്നു എന്നും നമ്മുടെ വിധിയിൽ എന്താണ് അന്ന് പറഞ്ഞിട്ടുള്ളതെന്നു അറിയില്ലല്ലോ എന്നും അദ്ദേഹം പറയുന്നു. അന്നവിടെ പ്രവർത്തിച്ച ആരുടെ ഒരാളുടെയെങ്കിലും നിർഭാഗ്യം മതിയായിരുന്നു ആ കാറിനെ താങ്ങി നിർത്തിയ വയറുകൾ പൊട്ടി പോകാനെന്നും റഹ്മാൻ വിശദീകരിച്ചു. ജി സംഘട്ടന സംവിധാനം നിർവഹിച്ച ആ രംഗത്തിൽ താൻ ഒറ്റയ്ക്ക് ആയിരുന്നില്ല എന്നും, പ്രതിഭാധനനായ പ്രകാശ് വിജയ രാഘവൻ എന്ന നടനും തനിക്കൊപ്പം അന്നാ കാറിൽ ഉണ്ടായിരുന്നുവെന്നും റഹ്മാൻ പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് റഹ്മാൻ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.