യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. ലോക്ക് ഡൌൺ സമയത്തിന് മുൻപേ ജോർദാനിൽ എത്തിയ ഷൂട്ടിംഗ് സംഘം കുറച്ചു നാൾ അവിടെ ഷൂട്ട് ചെയ്തതിനു ശേഷം കൊറോണ ഭീതിയിൽ ഷൂട്ടിംഗ് നിർത്തി വെക്കുകയും, എന്നാൽ അവിടെ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി വരാൻ പറ്റാതെ കുടുങ്ങി പോവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അവർക്കു ഷൂട്ടിംഗ് പുനരാരംഭിക്കാൻ സാധിക്കുകയും അവിടുത്തെ ഷെഡ്യൂൾ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തു. നിലവിൽ ജോർദാൻ വിമാനത്താവളത്തിലെ ഹോട്ടലിൽ ഉള്ള പൃഥ്വിരാജ് സുകുമാരനും ഷൂട്ടിംഗ് സംഘവും സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
മാർച്ച് മാസം പതിനാറിന് തുടങ്ങിയ ജോർദാനിലെ ഷെഡ്യൂൾ ഏപ്രിൽ ഒന്നിന് നിർത്തി വെക്കുകയും അതിനു ശേഷം കുറച്ചു ദിവസത്തെ ഇടവേള കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. അന്പത്തിയെട്ടു പേരാണ് ഇപ്പോൾ പൃഥ്വിരാജ് സുകുമാരനൊപ്പം ആ സംഘത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസം അവിടെ നിന്നുള്ള പൃഥ്വിരാജ് സുകുമാരന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ശരീര ഭാരം ഏറെ കുറച്ച ഈ യുവ താരത്തിന്റെ കുറച്ചു സ്റ്റൈലിഷ് ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളതു. നീട്ടി വളർത്തിയ താടിയും മുടിയും താരത്തിന്റെ പുതിയ ലുക്കിന്റെ സവിശേഷതയാണ്. വാദിറാം മരുഭൂമിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളതു. നേരത്തെ പൃഥ്വിരാജ്, ബ്ലെസി എന്നിവർ അവിടെ കുടുങ്ങിയപ്പോൾ കേരളത്തിൽ നിന്ന് മോഹൻലാൽ, സുരേഷ് ഗോപി, ബി ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടേറെ സിനിമാ പ്രവർത്തകർ അവരുമായി നിരന്തരം ഫോൺ വഴി സമ്പർക്കത്തിലേർപ്പെടുന്നുണ്ടായിരുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.