പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ മണിയൻ പിളള രാജുവിന്റെ മകനും യുവനടനുമായ നിരഞ്ജ് വിവാഹിതനായി. നിരഞ്ജന എന്നാണ് വധുവിന്റെ പേര്. പാലിയം കൊട്ടാര കുടുംബാംഗം കൂടിയാണ് നിരഞ്ജന. പാലിയം കൊട്ടാരത്തില്‍ വച്ച് ഇന്ന് രാവിലെ 9.15 നായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകൻ സേതു തുടങ്ങിയവരാണ് സിനിമാ രംഗത്ത് നിന്ന് പങ്കെടുത്തവരിൽ പ്രമുഖർ. ഡിസംബർ പത്തിന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹ സൽക്കാരം നടക്കുക. മണിയൻ പിളള രാജുവിന്റെ അടുത്ത സുഹൃത്തും സൂപ്പർ താരവുമായ മോഹൻലാലിന് ചടങ്ങിൽ എത്തിച്ചേരാൻ സാധിച്ചില്ല. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കു പുറത്തായതിനാലാണ് അദ്ദേഹത്തിന് വരാൻ സാധിക്കാതെയിരുന്നത്. എന്നാൽ കേരളത്തിലുണ്ടായിരുന്ന സൂപ്പർ താരം മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്തും ആദ്യാവസാനം വിവാഹ ചടങ്ങിന്റെ ഭാഗമായി.
ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള നിരഞ്ജന, പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ്. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നിരഞ്ജ്, അതിന് ശേഷം ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിലും നിർണ്ണായകമായ വേഷങ്ങൾ ചെയ്‌തു. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് ഇനി നിരഞ്ജ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. വിവാഹ ആവാഹനം എന്ന ചിത്രമാണ് ഈ യുവ നടൻ അഭിനയിച്ച് ഈ അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.