[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും സിക്സ് പാക്ക് ലുക്കിൽ സൂര്യ; സിരുതൈ ശിവ ചിത്രത്തിൽ യോദ്ധാവായി താരം

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സിരുതൈ ശിവ ആണ്. സൂര്യ 42 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ സൂര്യയുടെ ലുക്ക് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഒരു യോദ്ധാവായി പ്രത്യക്ഷപ്പെടുന്ന സൂര്യയുടെ മാസ്സ് ചിത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ മാസ്സ് ആക്ഷൻ ഫാന്റസി ഡ്രാമ ത്രീഡിയിൽ കൂടിയാണ് ഒരുക്കുന്നത്. ആയിരം വർഷങ്ങൾക്ക് മുമ്പേ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും, അതിനൊപ്പം വർത്തമാന കാലവും അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സൂര്യയുടെ ഇന്ററോഡക്ഷൻ അടക്കമുള്ള ഭാഗങ്ങൾ ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്ത് തീർത്ത ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ ആണെന്നാണ് വാർത്തകൾ പറയുന്നത്.

വമ്പൻ ആക്ഷൻ ഉൾപ്പെട്ട സീനുകൾ ശ്രീലങ്കയിലെ വനാന്തരങ്ങളിൽ ആവും ഒരുക്കുകയെന്ന് ഈ ചിത്രത്തിന്റെ എഡിറ്ററും മലയാളിയുമായ നിഷാദ് യൂസഫ് വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരസുന്ദരിയായ ദിശ പട്ടാണിയാണ്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അവരുടേയും ഏറ്റവും വലിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്. പാൻ ഇന്ത്യൻ ചിത്രമായി ഈ സൂര്യ ചിത്രം എത്തിക്കാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകരെന്നും വാർത്തകൾ വരുന്നുണ്ട്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷമാണ് വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടിവാസൽ എന്ന ചിത്രത്തിൽ സൂര്യ ജോയിൻ ചെയ്യുക എന്നാണ് സൂചന.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

23 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.