അന്തരിച്ചു പോയ സംവിധായകൻ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ, രഞ്ജിത്, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ എന്നിവർക്കൊപ്പം കയ്യടി നേടിയെടുത്ത കലാകാരൻ ആണ് അനു മോഹൻ. ഈ ചിത്രത്തിലെ സിപിഒ സുജിത് എന്ന കഥാപാത്രമായി അനു മോഹൻ കാഴ്ച വെച്ചത് ഏറെ രസകരമായ പ്രകടനമാണ്. പ്രശസ്ത നടൻ വിനു മോഹന്റെ അനുജനും നടി ശോഭാ മോഹന്റെ മകനുമായ അനു മോഹന്റെ പുതിയ മേക്ക് ഓവർ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്.
ഹെയർ സ്റ്റൈലിൽ വ്യത്യസ്തമായ രീതികൾ പരീക്ഷിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ അനു മോഹന്റേതായി പുറത്തു വന്നിരിക്കുന്നത്. അഭിനയ മേഖലയിൽ വേറിട്ട രീതികളിലൊക്കെ പ്രത്യക്ഷപെടാൻ ശ്രമിക്കുന്ന താരമാണ് അനു മോഹൻ. മുടികളുടെ ഭംഗിയിൽ പുതിയ രീതിയിൽ പരീക്ഷണം നടത്തി മലയാള സിനിമയിലെ പ്രമുഖ നടൻമാർക്ക് രൂപമാറ്റം നടത്തുന്ന പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് നരസിംഹ സ്വാമിയാണ് അനു മോഹന്റെ ഈ മേക്കൊവറിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് മേക്കപ്പ് കൈകാര്യം ചെയ്തതും നരസിംഹ സ്വാമിയായിരുന്നു. യുവ ഫോട്ടൊഗ്രാഫറായ വിജോ ഗോപിയാണ് അനു മോഹന്റെ ഈ മേക്ക് ഓവർ ചിത്രങ്ങൾ ഏറെ മികച്ച രീതിയിൽ പകർത്തിയിരിക്കുന്നത്. 2005 ഇൽ കണ്ണേ മടങ്ങുക എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനു മോഹൻ പിന്നീട് 2009 ഇൽ റിലീസ് ചെയ്ത മമ്മൂട്ടി- ഷാഫി ചിത്രമായ ചട്ടമ്പിനാടിലൂടെയാണ് മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.