[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ ത്രില്ലർ ചിത്രത്തിനായി ബോൾഡ് മേക്ക് ഓവറുമായി മലയാളി നടി..!

ലില്ലി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ടോവിനോ തോമസ് ചിത്രത്തിലെ നായികാ വേഷത്തിലൂടെ ഈ നടി പ്രേക്ഷകരുടെ പ്രീയപെട്ടവളായി മാറി. തുടർന്ന് ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി മാറിയ സംയുക്ത മേനോൻ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമാ പ്രേമികളെ ആകർഷിച്ചു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്ക് ഓവറാണ് സംയുക്ത നടത്തിയിരിക്കുന്നത്. നാട്ടിൻപുറത്തുകാരിയായ പെൺകുട്ടി എന്ന ഇമേജിൽ നിന്നും മാറി വളരെ ബോൾഡായ ഒരു വേഷത്തിലാണ് സംയുക്ത തന്റെ പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നത്. എരിഡ എന്ന സിനിമയുടെ പോസ്റ്ററിലാണ് സംയുക്തയുടെ ഏറ്റവും പുതിയ ലുക്ക് പ്രേക്ഷകരുടെ മുന്നിലെത്തിയത്. നീളൻ മുടി മുറിച്ച സംയുക്തയുടെ ഇതിലെ ലുക്ക് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എരിഡ എന്ന ഈ ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് ഒരുക്കുന്നത്. നിത്യ മേനോൻ നായികയായ പ്രാണ എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന വി.കെ.പി. ചിത്രം കൂടിയാണ് എരിഡ. ഈ ചിത്രത്തിന് വേണ്ടി സംയുക്ത ശരീര ഭാരവും ഏറെ കുറച്ചിരുന്നു. കിഷോർ, നാസർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരാടി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നാണ്. വൈ വി രാജേഷ് രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് എസ് ലോക നാഥൻ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.