മെഗാ സ്റ്റാർ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകനും മെഗാ പവർ സ്റ്റാർ റാം ചരണും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആചാര്യ. സൂപ്പർ ഹിറ്റ് സംവിധായകൻ ആയ കൊരടാല ശിവ ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. കിടിലൻ മാസ്സ് പ്രകടനവുമായി ആരാധകരെ മെഗാ സ്റ്റാർ ഒരിക്കൽ കൂടി ത്രസിപ്പിക്കും എന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, അതുപോലെ ഒരു വീഡിയോ സോങ് എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അച്ഛനും മകനും കൂടി ചേർന്ന ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഈ ട്രൈലെർ നൽകുന്ന സൂചന. ഏപ്രിൽ ഇരുപത്തിയൊന്പതിനു ഈദ് റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
കാജൽ അഗർവാളും നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ കൊരടാല ശിവ തന്നെയാണ്. നിരഞ്ജൻ റെഡ്‌ഡി, അന്വേഷ റെഡ്‌ഡി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു തിരുവും സംഗീതമൊരുക്കിയിരിക്കുന്നത് മണി ശര്മയുമാണ്. സാന കഷ്ടം എന്ന വരികളോടെ തുടങ്ങുന്ന ഒരു ഗാനമാണ് ഈ ചിത്രത്തിൽ നിന്നും നേരത്തെ റിലീസ് ചെയ്തത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ അടിപൊളി നൃത്തത്തിനൊപ്പം തന്നെ റജീന കസാൻഡ്രയുടെ ത്രസിപ്പിക്കുന്ന ഗ്ലാമർ നൃത്ത ചുവടുകളും ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. നവീൻ നൂലി ആണ് ആചാര്യ എന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ആർ ആർ ആർ ഇന്റെ മെഗാ വിജയത്തിന് ശേഷം റാം ചരൺ, മെഗാ സ്റ്റാർ ചിരഞ്ജീവിക്കൊപ്പമാണ് ഇനി എത്താൻ പോകുന്നത് എന്നതും ആരാധകരെ ത്രസിപ്പിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.