ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ഗാനം ഇന്നലെയാണ് പുറത്തിറങ്ങിയത്. യെരുശലേം നായകാ എന്ന ഗാനമാണ് ഇന്നലെ പുറത്ത് വന്നത്. ഗോപി സുന്ദർ ഈണമിട്ട ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്. റഫീഖ് അഹമ്മദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. ഗാനം ഇതിനോടകം വലിയ തരംഗമായി മാറിക്കഴിഞ്ഞു. ഗാനം പോലെ തന്നെ ഗാനത്തിലെ അതിമനോഹരമായ വിഷ്വൽസും മമ്മൂട്ടിയുടെ സ്റ്റൈലൻ ലുക്കുമെല്ലാം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇന്നലെ പുറത്തിറങ്ങിയ ഗാനം ഇതിനോടകം മൂന്നര ലക്ഷം പേരാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്. ഇരുപത്തി ആറായിരം ലൈക്കുകളും ഗാനം ഇതിനോടകം നേടിക്കഴിഞ്ഞു. ഗാനം ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വണ്ണായി തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
ആദായ മിറങ്ങി വലിയടാ തരംഗമായ പോസ്റ്ററുകൾ പോലെ ഗാനവും വലിയ ഹിറ്റായി മാറിയ സന്തോഷത്തിലാണ് ആരാധകർ. എന്തായാലും സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി എത്തുന്ന ചിത്രം വലിയ റിലീസിന് ഒരുങ്ങുകയാണ്. ജോഷിയുടെ സംവിധാന സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ച ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധാനം.ഗ്യാങ്‌സ്റ്റർ എന്ന സ്റ്റൈലിഷ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയ ആൽബിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ഹനീഫ് അദെനി തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ്വിൽ എന്റെർറ്റൈന്മെന്റ്സ് ആണ്. ചിത്രം ഈദ് റിലീസായി തീയറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.