[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗഹൃദത്തിന്റ നന്മയുള്ള ചിരി; യുവാക്കൾ ആഘോഷമാക്കി നാം….

നവാഗതനായ ജോഷി തോമസ് പള്ളിക്കൽ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം നാം ഏറെ ശ്രദ്ധേയമായി മാറുകയുയാണ്. ജെ. ടി. പി ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ ശബരീഷ് വർമ്മ, രാഹുൽ മാധവ്, നോബി, ടോണി തുടങ്ങിയവരാണ് നായകന്മാർ. അദിതി രവി, ഗായത്രി സുരേഷ്, മെറീന മൈക്കിൾ തുടങ്ങിയവരാണ് നായികമാർ. മുൻ നിര താരങ്ങളായ രഞ്ജി പണിക്കർ, തമ്പി കണ്ണന്താനം, നന്ദു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിൽ വിനീത് ശ്രീനിവാസനും ടോവിനോ തോമസും ഗൗതം മേനോനും അദിതി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഹാരിസ്, അനിൽ കുമാർ, ശ്യാമ, മുരളി കൃഷ്‌ണൻ തുടങ്ങി കുറച്ചു സുഹൃത്തുക്കളുടെ കഥപറയുന്നു. കോളേജിലേക്ക് പഠനത്തിനായി വിവിധ സാഹചര്യങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഇവർ പിന്നീട് സൗഹൃദത്തിൽ ആവുന്നതും ഇവർ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുവാനായി ഇവർ നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകന്റെ വാക്കുകൾ പോലെ തന്നെ ചിത്രം തീർത്തും വ്യത്യസ്തമായൊരുന്നു പ്രമേയവും അവതരണവുമാണ് കാഴ്ചവെക്കുന്നത്. അനാവശ്യ പ്രണയമോ ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത വളരെ മികച്ച ഒരു ചിത്രമായി നാം മാറുന്നുണ്ട്. ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് യുവതാരങ്ങൾ ഏവരും കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിലെ നോബി, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനം വലിയ കയ്യടി നേടികൊടുക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം മികച്ചു നിന്നു. പുതു ചിത്രങ്ങൾ ദ്വയാർത്ഥ പ്രയോഗങ്ങളിലേക്കും മോശം കാഴ്ചകളിലേക്കും വഴി മാറുമ്പോൾ സൗഹൃദത്തിന്റെ പുത്തൻ മാതൃകകൾ തീർക്കുന്ന നാം പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ചിത്രം യുവാക്കൾ വലിയ തോതിൽ ഏറ്റെടുത്ത് കഴിഞ്ഞു എന്ന് പറയാം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.