മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. മലയാളം, തമിഴ് ഭാഷകളിലും മൊഴിമാറ്റിയെത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ദുൽഖർ സൽമാൻ ആരാധകർ കാത്തിരിക്കുന്നത്. കീർത്തി സുരേഷ് നായികാ വേഷം ചെയ്ത മഹാനടിക്കു ശേഷം ദുൽകർ സൽമാൻ വേഷമിട്ട ചിത്രമാണ് സീതാ രാമം. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതുപോലെ തന്നെ പെണ്പൂവേ തേൻവണ്ടേ എന്ന് തുടങ്ങുന്ന ഇതിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായി മാറി. ശരത്, നിത്യ മാമൻ എന്നിവരാണ് ഈ ഗാനം മലയാളത്തിലാലപിച്ചത്. ഇപ്പോഴിതാ ഇതിലെ പുത്തൻ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആരോമൽ പൂവ് പോലെന്നെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
വിനായക് ശശികുമാർ വരികൾ രചിച്ചിരിക്കുന്നു ഈ ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. വിശാൽ ചന്ദ്രശേഖറാണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദുൽകർ സൽമാൻ അവതരിപ്പിക്കുന്ന ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ഈ ചിത്രത്തിൽ മൃണാൾ താക്കൂറാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്നാണ്. തെലുങ്കിലെ സൂപ്പർ നായികയായ രശ്മിക മന്ദാനയും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ്, ഇത് എഡിറ്റ് ചെയ്യുന്നത് കോട്ടഗിരി വെങ്കിടേശ്വര റാവു എന്നിവരാണ്. വരുന്ന ആഗസ്ത് മാസം പതിനഞ്ചിനാണ് സീതാ രാമം റിലീസ് ചെയ്യാൻ പോകുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.