[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും മുണ്ടു മടക്കി, മീശ പിരിച്ചു മോഹൻലാൽ

മലയാളത്തിന്റെ മാനസ താരം, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരിക്കൽ കൂടി മാസ്സ് അവതാരത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഈ വിഷു ദിനം സോഷ്യൽ മീഡിയ മോഹൻലാൽ ആഘോഷത്തിൽ ആറാടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഉദയ കൃഷ്ണ രചിച്ചു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന മാസ്സ് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്തു മിനിറ്റുകൾ കൊണ്ട് തന്നെ മലയാള സിനിമയിലെ ടീസർ റെക്കോർഡുകൾ ഓരോന്നായി കടപുഴക്കുകയാണ് ഈ ടീസർ. മോഹൻലാൽ മീശ പിരിച്ചു, മുണ്ടു മടക്കി കുത്തിയാൽ മലയാളികൾക്ക് അതെന്നും ഉത്സവമാണ്. ഒരിക്കൽ കൂടി ആ ഉത്സവമാണ് ആറാട്ട് ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മീശയും പിരിച്ചു, സ്റ്റൈലായി മുണ്ടും മടക്കി കുത്തി കിടിലൻ ഡയലോഗുമായി മോഹൻലാൽ എത്തിയ ഈ ടീസറിൽ അദ്ദേഹത്തിന്റെ മെഗാ മാസ്സ് സംഘട്ടന രംഗങ്ങളുമുണ്ട്. ആരാധകരേയും സിനിമാ പ്രേമികളേയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന ഈ ടീസർ ഇപ്പോൾ കൊടുങ്കാറ്റു പോലെയാണ് സോഷ്യൽ മീഡിയയിൽ വീശി പിടിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ യൂട്യൂബ് കമന്റുകൾ നേടിയ ടീസർ എന്ന റെക്കോർഡ് ഇതിനോടകം നേടിയ ആറാട്ട് ടീസർ, ഏറ്റവും വേഗത്തിൽ മൂന്നു ലക്ഷം യൂട്യൂബ് വ്യൂസ്  നേടുന്ന ടീസർ കൂടിയായി മാറി. ഇരുപത്തിനാലു മണിക്കൂർ കഴിയുമ്പോഴേക്കും ഈ ടീസർ, മലയാള സിനിമയിലെ എല്ലാ യൂട്യൂബ് റെക്കോർഡുകളും മടികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന മാസ്സ് കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിന്റെ മുഴുവൻ പേര് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഈ ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന രാഹുൽ രാജ് ഈ ടീസറിന് വേണ്ടി ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതം ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. 

webdesk

Recent Posts

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…

9 hours ago

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ. ജനറൽ സെക്രട്ടറി എസ് എസ് .ടി സുബ്രഹ്മണ്യം

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…

2 days ago

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

1 week ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

2 weeks ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

2 weeks ago

UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) നാളെ മുതൽ തീയേറ്ററുകളിൽ ,ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…

2 weeks ago

This website uses cookies.