Aaraaro Ardhramayi Irupathiyonnaam Noottaandu Video Song
പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ സോങ് വീഡിയോ ഇന്ന് റിലീസ് ചെയ്തു. അരുൺ ഗോപി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ആരാരോ ആർദ്രമായ് എന്ന് തുടങ്ങുന്ന മനോഹരമായ ഒരു മെലഡിയാണ് ഇന്ന് ഈ ചിത്രത്തിൽ നിന്ന് റിലീസ് ചെയ്ത ഗാനം. ഒറ്റ കേൾവിയിൽ തന്നെ ശ്രോതാക്കളുടെ മനസ്സിനെ തൊടുന്ന ഈ ഗാനം മനോഹരമായ ദൃശ്യങ്ങളാലും സമ്പന്നമാണ്. അഭിനന്ദം രാമാനുജൻ ഒരുക്കിയ ഗംഭീര വിഷ്വൽസും വിവേക് ഹർഷന്റെ എഡിറ്റിംഗ് മികവും കൂടി ചേർന്നപ്പോൾ മികച്ച ഒരു ദൃശ്യ വിരുന്നു കൂടിയാണ് ഈ ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
പ്രണവ് മോഹൻലാലിനൊപ്പം ഈ ചിത്രത്തിലൂടെ അരങ്ങേറുന്ന പുതുമുഖ നായികയായ സായ ഡേവിഡും ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി റിലീസ് ചെയ്യും. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസമാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. പീറ്റർ ഹെയ്‌ൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിൽ ഒരു സർഫിങ് ഇൻസ്ട്രക്ടർ ആയാണ് പ്രണവ് അഭിനയിക്കുന്നത്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.