[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇനി കാണാൻ പോകുന്നത് രാജയുടെ രാഷ്രീയ യുദ്ധം; മധുര രാജ ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മധുര രാജ. വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ അധികരിച്ചു ഒരുക്കുന്ന ചിത്രമാണ് മധുര രാജ. ആദ്യ ഭാഗത്തിൽ ഒരു ഗുണ്ടാ വേഷത്തിൽ എത്തിയ രാജയുടെ രാഷ്ട്രീയ കളികൾ ആവും മധുര രാജയുടെ ഹൈലൈറ്റ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ സൂചിപ്പിക്കുന്നത്. നായകനായ മമ്മൂട്ടിയുടേയും  വില്ലൻ വേഷം ചെയ്യുന്ന ജഗപതി ബാബുവിന്റെയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആണ് ലൊക്കേഷൻ സ്റ്റില്ലുകളിൽ കാണാൻ സാധിക്കുന്നത്.

തമിഴ് പാർട്ടിയുമായി രാജയും കേരളാ പാർട്ടിയുമായി നടേശൻ എന്ന പേരിൽ ജഗപതി ബാബുവും ആണ് എത്തുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിൽ തമിഴ് യുവ താരം ജയ് ഒരു പ്രധാന വേഷം ചെയ്യുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ് ആണ്. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള ഈ ചിത്രം വിഷു റിലീസ് ആയി ഏപ്രിൽ പന്ത്രണ്ടിന് എത്തും എന്നാണ് വിവരം. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ ആണ്. മേല്പറഞ്ഞവരെ കൂടാതെ വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.