ശരത് ബാലന്റെ തിരക്കഥയില്‍ നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം നിര്‍വഹിച്ച് വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രമാണ് ‘ആന അലറലോടലറൽ’. ചിത്രത്തിലെ ‘ശേഖരാ’ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വിധു പ്രതാപും ശ്രേയ ജയദീപും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നു. ശേഖരൻ കുട്ടി എന്ന ആനയുടെ സൗന്ദര്യം വർണിച്ച് ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ ഗ്രാമീണതയുടെ നിഷ്‌കളങ്കതയും വരച്ചുകാട്ടുന്നുണ്ട്. മുൻപ് പുറത്തിറങ്ങിയ ‘സുന്നത്ത് കല്യാണം’ എന്ന പാട്ടും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. വീണ്ടുമൊരു ഷാൻ റഹ്മാൻ തരംഗത്തിന് സാക്ഷിയാകുകയാണ് സിനിമാപ്രേമികൾ.
ചിത്രത്തിൽ നന്തിലത്ത് അർജുനാണ് ശേഖരൻ കുട്ടി എന്ന ആനയായി എത്തുന്നത്. ഹാഷിം എന്ന ചെറുപ്പക്കാരനും ആനയും തമ്മിലുള്ള സൗഹൃദവും ഹാഷിമിന്റെ പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഒരു മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന ‘ആന അലറലോടലറലി’ൽ അനു സിത്താരയാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തെസ്‌നി ഖാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാലക്കാടും ചാലക്കുടിയുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ദീപു എസ് ഉണ്ണിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പോയട്രി ഫിലിം ഹൌസിന്റെ ബാനറിൽ സിബി തോട്ടുപുറം, നേവീസ് സേവ്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.