[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തമിഴ് സൂപ്പർ താരം ധനുഷ് വീണ്ടും സംവിധായകനാകുന്നു

സിനിമയില്‍ സൗന്ദര്യമല്ല കഴിവാണ്‌ പ്രധാനമെന്ന്‌ തെളിയിച്ച താരമാണ് ധനുഷ്. നടനായും
നിർമ്മാതാവായും ഗായകനായും തമിഴ് സിനിമാലോകത്ത് നിറഞ്ഞുനിന്ന താരം ‘പവർ പാണ്ടി’ എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ട്‌ കഴിഞ്ഞവർഷം സംവിധാനരംഗത്തേക്കും ചുവടുവെക്കുകയുണ്ടായി. രാജ് കിരണ്‍ ആയിരുന്നു ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത്.’പവർ പാണ്ടി’ റിലീസായി ഒരു വർഷത്തിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിയാനൊരുങ്ങുകയാണ് ധനുഷ്.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് നടന്ന ഒരു സംഭവത്തെ ആധാരമാക്കി ഒരുക്കുന്ന ഒരു പിരീഡ് സിനിമയായിരിക്കും ഇതെന്നാണ് സൂചന. ധനുഷ് തന്നെയായിരിക്കും ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം മെർസൽ നിർമ്മിച്ച ശ്രീ തേനാണ്ടാൾ ഫിലിംസ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കിപ്പായും തോട്ടയുടെ അവസാനത്തെ ഷെഡ്യൂളിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യൂമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി 2ന്റെ ചിത്രീകരണവും ഉടനെ ആരംഭിക്കും. മലയാളി താരം ടൊവിനോ തോമസാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.