തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ലിഗർ. പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, പുരി ജഗനാഥ്, അപൂർവ മെഹ്ത, ചാർമി കൗർ എന്നിവർ ചേർന്നാണ്. ബോക്സിങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളെന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. വമ്പൻ മേക് ഓവറാണ് ഇതിനു വേണ്ടി വിജയ് ദേവരകൊണ്ട നടത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നായികാ വേഷം ചെയ്യുന്ന അനന്യ പാണ്ഡെയുടെ ഗ്ലാമർ പ്രദർശനവും വിജയ് ദേവരകൊണ്ടയുടെ നൃത്തവുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
ആഫത് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ഭാസ്കരഭട്ടാല രവികുമാറാണ്. സിംഹ, ശ്രവണ ഭാർഗവി എന്നിവർ ചേർന്നാലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നത് തനിഷ്‌ക് ബാഗ്ചിയാണ്. പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും ബോക്സിങ് ഇതിഹാസമായ മൈക്ക് ടൈസനും അഭിനയിച്ചിട്ടുണ്ട്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിന് രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ദൈർഘ്യം. ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുള്ള ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിഷ്ണു ശർമ, എഡിറ്റ് ചെയ്തത് ജുനൈദ് സിദ്ദിഖി എന്നിവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.