[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ലെസ്ബിയൻ പ്രണയവുമായി ഹോളി വൂണ്ട് എത്തുന്നു; വൈറലായി ട്രൈലെർ വീഡിയോ

സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഒരു ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഒടിടി റിലീസ് ആയി എത്താൻ പോകുന്ന ഹോളി വൂണ്ട് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ, ഈ വരുന്ന ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഹോളി വൂണ്ട് റിലീസ് ചെയ്യാൻ പോകുന്നത്. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന രണ്ട് യുവതികൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നതും അവർക്കിടയിലെ പ്രണയം വീണ്ടും ആരംഭിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു ട്രൈലെർ സൂചിപ്പിക്കുന്നു. അതിനൊപ്പം തങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ അവർ നേരിടുന്ന വെല്ലുവിളികളും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഈ ചിത്രം ശ്രമിക്കുന്നുണ്ടെന്നാണ് ട്രൈലെർ പറയുന്നത്. പ്രശസ്ത സംവിധായകൻ അശോക് ആർ നാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫ് ആണ്.

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാനകിക്കൊപ്പം അമൃത, സാബു പ്രൗദീൻ എന്നിവരാണ് ഇതിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്യുന്നത്. വിപിൻ മണ്ണൂർ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് റോണി റാഫേലാണ്. ഉണ്ണി മടവൂരാണ് ഇതിനു വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. മുൻപ് മോഹൻലാൽ, സുകുമാരി എന്നിവർ അഭിനയിച്ച മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ സംവിധാനം ചെയ്തു ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഹോളി വുണ്ടിന്റെ സംവിധായകനായ അശോക് ആർ നാഥ്. അതിതീവ്രമായ സ്വവർഗ പ്രണയമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.