യുവതാരം ആസിഫ് അലിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ കൂമൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്ന വന്നു. നവംബര് പതിനേഴിനാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ഒടിടി ഹിറ്റ് ട്വൽത് മാൻ രചിച്ച കൃഷ്ണകുമാർ തന്നെയാണ് കൂമനും രചിച്ചിരിക്കുന്നത്. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് കൂമനെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. ഏറെ ആകാംഷയും ഉദ്വേഗവും രഹസ്യ സ്വഭാവവും കാത്തു സൂക്ഷിക്കുന്ന ടീസറാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് നിർവഹിച്ചത് വി എസ് വിനായക് എന്നിവരാണ്. കൂമനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത് വിഷ്ണു ശ്യാമാണ്. രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആസിഫ് അലി -ജീത്തു ജോസഫ് ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏതായാലും ഈ ടീസർ വർധിപ്പിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.