പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്തു. ആത്മാവിൽ പെയ്യും ആദ്യാനുരാഗം എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി രചിച്ചിരിക്കുന്നത് ഹരി നാരായണൻ ആണ്. ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ഗാനത്തിൽ രാഹുൽ മാധവ് , സുരഭി സന്തോഷ് ജോഡികൾ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരമായ ഒരു പ്രണയ ഗാനമായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിലെ ദൃശ്യങ്ങളും പ്രേക്ഷകനെ മനസ്സിനെ തൊടുന്നവയാണ്. ആൽബി ആന്റണി കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് യുവ രചയിതാക്കളായ രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്നാണ്.
ഇതിലെ ഒരു കിടിലൻ ഉത്സവ ഗാനവും രണ്ടു ദിവസം മുൻപേ റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. മലയുടെ മേലേക്കാവിൽ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് രാജീവ് ആലുങ്കലും സംഗീതം ഒരുക്കിയിരിക്കുന്നത് നാദിർഷയും ആണ്. രാഹുൽ മാധവ്, മണിക്കുട്ടൻ എന്നിവർ തകർത്താടിയിരിക്കുന്ന ഒരു ഗാനമാണത്. എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ദീപക്, ധർമജൻ, ബിജു കുട്ടൻ , മനോജ് കെ ജയൻ, ടിനി ടോം, ഇന്നസെന്റ്, ബൈജു, കലാഭവൻ ഷാജോൺ, സലിം കുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, മാല പാർവതി, സുരഭി സന്തോഷ്, മമിതാ ബൈജു, രേഷ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. അരുൺ രാജ് എന്ന ഒരു സംഗീത സംവിധായകനും ഈ ചിത്രത്തിന് വേണ്ടി ഈണം പകർന്നിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.