[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

ജനപ്രിയ നായകനെ കാണാൻ തിരുവനന്തപുരത്ത് ജനസാഗരം..!

ജനപ്രിയ നായകൻ ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന  പുതിയ ചിത്രം  വമ്പൻ വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിച്ചു കൊണ്ട് ബോക്‌സ് ഓഫീസിൽ തകർപ്പൻ കളക്ഷൻ ആണ് നേടുന്നത്. ഇന്നലെ ഈ ചിത്രത്തിൻറെ പ്രചരണാർത്ഥം തിരുവനന്തപുരത് എത്തിയ ജനപ്രിയ നായകനും സംഘത്തിനും ആവേശോജ്വലമായ സ്വീകരണം ആണ് ആരാധകർ ഒരുക്കിയത്. വമ്പൻ ജനസാഗരം ആണ് ജനപ്രിയ നായകനെ കാണാൻ തിരുവനന്തപുരത്തു തടിച്ചു കൂടിയത്. ആരാധകർക്കൊപ്പം സെല്ഫിയുമെടുത്ത ദിലീപ് ചിത്രത്തിലെ സംഭാഷണങ്ങളും പറഞ്ഞു കയ്യടി നേടി.

ഒരു വലിയ ഇടവേളക്കു ശേഷം ദിലീപ് പങ്കെടുത്ത ഈ പൊതു പരിപാടിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ദിലീപിനൊപ്പം എത്തിയിരുന്നു. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ്, അജു വർഗീസ് എന്നിവരും കയ്യടി നേടിയെടുത്തു. കുടുംബ പ്രേക്ഷകരും യുവാക്കളും എല്ലാം ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ബോളിവുഡ് നിർമ്മാണ കമ്പനി ആയ വയാകോം മോഷൻ പിക്ചേഴ്‌സ് ആണ്  നിർമ്മിച്ചിരിക്കുന്നത്. ഈ വർഷത്തെ മലയാള സിനിമയിലെ ഇതു വരെ ഉള്ള ഏറ്റവും വലിയ വിജയത്തിലേക്ക് ആണ് കോടതി സമക്ഷം ബാലൻ വക്കീൽ കുതിക്കുന്നത്‌. പ്രിയ ആനന്ദ്, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ബിന്ദു പണിക്കർ, ഭീമൻ രഘു, ലെന, ഗണേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൻറെ താര നിരയിൽ ഉണ്ട്. ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോർജ് ആണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

9 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.