ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര മാസ്സ് വിജയമാണ് നേടുന്നത്. കേരളത്തിൽ തീയേറ്ററുകളിൽ നിന്ന് ഒന്നര കോടിയോളം രൂപ ആദ്യ ദിന കളക്ഷൻ നേടിയ ഈ ചിത്രം രണ്ടാം ദിനവും മികച്ച ഗ്രോസ് കളക്ഷനാണ് നേടിയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുന്ന ഈ ചിത്രത്തിന് യുവ പ്രേക്ഷകരുടെ തിരക്കുമുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു മാസ്സ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഒറ്റ കൊലകൊമ്പനാടാ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് അജീഷ് ദാസനാണ്. യാസീൻ നിസാർ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സാം സി എസ് ആണ്. അദ്ദേഹമൊരുക്കിയ പശ്‌ചാത്തല സംഗീതവും ഈ ചിത്രത്തിന് നൽകിയ മാസ്സ് ഫീൽ വളരെ വലുതാണ്. അലക്സാണ്ടർ ഡൊമിനിക് എന്ന ആല ആയി ദിലീപ് നൽകിയ പ്രകടനമാണ് ബാന്ദ്രയുടെ മറ്റൊരു ഹൈലൈറ്റ്. അത്ര ഗംഭീരമായാണ് അദ്ദേഹം ഈ കഥാപാത്രത്തിന് ജീവൻ പകർന്നത്.
ആലയുടെ വൈകാരിക നിമിഷങ്ങളും മാസ്സ് സീനുകളും ദിലീപ് എന്ന അഭിനയ പ്രതിഭ മനോഹരമായി പകർന്നാടി. തമിഴ് സൂപ്പർ താരം ശരത് കുമാർ, മമത മോഹൻദാസ്, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചത് തമന്ന ഭാട്ടിയ ആണ്. താര ജാനകി എന്ന ബോളിവുഡ് നടിയായി തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് തമന്ന നൽകിയത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ബാന്ദ്ര അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.