ഈ കഴിഞ്ഞ ഏഴാം തീയതിയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയേഴാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനം വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു കരുതിയെങ്കിലും അതൊന്നും ഉണ്ടായില്ല. മാമാങ്കം ഫസ്റ്റ് ലുക്ക്, ഉണ്ട എന്ന സിനിമയുടെ വിവരങ്ങൾ, മധുര രാജ ഫസ്റ്റ് ലുക്ക്, പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനം എന്നിവയായിരുന്നു പ്രതീക്ഷിച്ചതു. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയുടെ ടീം അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഒരു സ്പെഷ്യൽ പോസ്റ്റർ പുറത്തു വിട്ടിരുന്നു. ഇതിലെല്ലാം ഉപരി താര ചക്രവർത്തി മോഹൻലാൽ അടക്കം മലയാള സിനിമയിലെ ഒട്ടു മിക്ക പ്രമുഖരും മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുകയും ചെയ്തു. മമ്മൂട്ടി ആരാധകരും ഏറെ ആവേശത്തിൽ ആയിരുന്നു. തങ്ങളുടെ ഇടയിലും സോഷ്യൽ മീഡിയയിലും അവർ മമ്മുക്കയുടെ ജന്മദിനം മതിമറന്നാഘോഷിച്ചു. അതിനിടയിലാണ് ദുബായിൽ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകന്റെ ഒരു സ്പെഷ്യൽ വീഡിയോ മമ്മൂട്ടിക്കായി എത്തിയത്.
ദുബായിൽ ബുർജ് ഖലീഫയുടെ മുന്നിൽ വെച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഫോട്ടോയും കയ്യിൽ പിടിച്ചു ഒരു കൂട്ടം വിദേശികൾ അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേരുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. കടുത്ത മമ്മൂട്ടി ആരാധകൻ ആയ മുഹമ്മദ് ഇർഷാദ് ആണ് ഈ വീഡിയോയുടെ പിന്നിൽ. വിഡിയോയിൽ നമ്മുക്ക് മമ്മൂട്ടിയുടെ ചിത്രങ്ങൾ കാണാൻ സാധിക്കും. ആ ചിത്രങ്ങൾ വരച്ചിരിക്കുന്നതും മുഹമ്മദ് ഇർഷാദ് തന്നെയാണ്. ഏതായാലും തന്റെ ഹീറോക്ക് മുഹമ്മദ് ഇർഷാദ് ഒരുക്കിയ വേറിട്ട ബർത്ത് ഡേ സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വൈശാഖ് ഒരുക്കുന്ന മധുര രാജ എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മമ്മൂട്ടി പിറന്നാൾ ദിവസം. അതിനു മുൻപ് അദ്ദേഹം തന്റെ വീട്ടിൽ വന്ന ആരാധകർക്ക് കേക്ക് കൊടുക്കുന്ന വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.