96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ഗൗരി കിഷൻ. ഈ ചിത്രത്തിൽ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടിയ ഈ മലയാളി നടി പിന്നീട് ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളിലൂടെ കയ്യടി നേടി. അതിനിടയിൽ നായികാ വേഷം ചെയ്തു കൊണ്ടും ഗൗരി കിഷൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സണ്ണി വെയ്ൻ നായകനായ അനുഗഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ ആണ് ഗൗരി കിഷൻ മലയാള സിനിമയിലെ പുതിയ നായികാ താരമായി മാറിയത്. 96 നു ശേഷം മാർഗം കളി എന്ന മലയാള ചിത്രത്തിലൂടെ ആണ് ഗൗരി കിഷൻ മലയാളത്തിൽ എത്തിയത്. പിന്നീട് 96 ന്റെ തെലുങ്കു റീമേക്കിലൂടെ ഈ നടി തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ദളപതി വിജയ്‌ക്കൊപ്പം മാസ്റ്റർ, ധനുഷ് ചിത്രം കർണ്ണൻ എന്നിവയിലൂടെ തമിഴിൽ സജീവമായി മാറാനും ഗൗരി കിഷന് സാധിച്ചു.
സോഷ്യ മീഡിയയിൽ ഏറെ സജീവമായ ഈ നടിയുടെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തന്റെ വർക്ക് ഔട്ട് വീഡിയോ ആണ് ഗൗരി കിഷൻ ഇൻസ്റ്റഗ്രാം സ്റ്റോറി ആയി എല്ലാവർക്കുമായി പങ്കു വെച്ചിരിക്കുന്നത്. ഏതായാലും ആ വീഡിയോ വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നുണ്ട്. സൂര്യ നമസ്കാരം ചെയ്യുന്ന രീതിയിൽ ഉള്ള ഒരു വർക്ക് ഔട്ട് ആണ് ഗൗരി കിഷൻ പങ്കു വെച്ചിരിക്കുന്നത്. പുത്തൻ പുതു കാലേയ് വിടിയാത്ത എന്ന തമിഴ് ആന്തോളജി സീരിസ് ആണ് ഗൗരി അഭിനയിച്ചു ഏറ്റവും പുതിയതായി റിലീസ് ചെയ്തത്. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ഈ ആന്തോളജിയിൽ മുഗകവാസ മുത്തം എന്ന ഭാഗത്തിൽ കുയിലി എന്ന കഥാപാത്രം ആയാണ് ഗൗരി എത്തിയത്. ശ്രീദേവി ശോഭൻ ബാബു എന്ന തെലുങ്കു ചിത്രത്തിലാണ് ഇപ്പോൾ ഗൗരി അഭിനയിക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.