യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യുക. കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസെഫ് ഒരുക്കിയ ഈ ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിച്ചത്. ഒരു സൂപ്പർ ഹീറോ അഡ്വെഞ്ചർ ഫാന്റസി ചിത്രമായി ഒരുക്കിയ മിന്നൽ മുരളി രചിച്ചിരിക്കുന്നത് അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്. ഒട്ടേറെ ഭാഷകളിൽ ആയാണ് ഈ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുക എന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി കൂടാതെ മറ്റു ഭാഷകളിലും ചിത്രമെത്തും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നു. അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ഒരു ട്രൈലെർ കട്ട് ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മിന്നൽ പിണർ പോലെയാണ് ഈ ട്രൈലെർ ഇപ്പോൾ പ്രചരിക്കുന്നത്. ഈ ചിത്രം എന്ത്കൊണ്ട് കാത്തിരിക്കണം എന്ന് ഓരോ പ്രേക്ഷകനെയും ബോധ്യപ്പെടുത്തുന്ന ട്രൈലെർ അതിഗംഭീരമാണെന്ന അഭിപ്രായമാണ് ഏവർക്കുമുള്ളത്. ആക്ഷനും കൊമേഡിയും ഗംഭീര വിഎഫ്എക്സ് ഷോട്ടുകളും നിറഞ്ഞ ഈ ട്രൈലെർ ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ടോവിനോ തോമസിന് ഒപ്പം ഗുരു സോമസുന്ദരം, അജു വർഗീസ്, ഫെമിന ജോർജ്, ഹരിശ്രീ അശോകൻ, മാമുക്കോയ, ബൈജു, ബിജു കുട്ടൻ, ജൂഡ് ആന്റണി, പി ബാലചന്ദ്രൻ, ഷെല്ലി കിഷോർ, അസീസ് നെടുമങ്ങാട്, ബെൻസി മാത്യൂസ്, സ്നേഹ ബാബു, ദേവി ചന്ദന, രാജേഷ് മാധവൻ, ജിബിൻ ഗോപിനാഥ്, ഹരീഷ് പെങ്ങൻ, ശ്യാം കാർഗോസ്, ബേസിൽ ജോസെഫ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാൻ റഹ്മാൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. സമീർ താഹിർ ക്യാമറ ചലിപ്പിച്ച മിന്നൽ മുരളി എഡിറ്റ് ചെയ്തത് ലിവിങ്സ്റ്റൺ മാത്യു ആണ്. ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ വ്ലാഡ് റിമംബർഗ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് മേൽനോട്ടം വഹിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.