അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന നിരൂപക പ്രശംസ നേടിയ ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറിയ വ്യാസൻ കെ പി ഒരുക്കിയ രണ്ടാമത്തെ ചിത്രമായ ശുഭരാത്രി ആണ് ഈ കഴിഞ്ഞ ശനിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രം. അദ്ദേഹം തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ജനപ്രിയ നായകൻ ദിലീപ്, സിദ്ദിഖ്, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ എന്നോ ഇമോഷണൽ ഫാമിലി ഡ്രാമ എന്നോ വിളിക്കാവുന്ന തരത്തിലാണ് വ്യാസൻ കെ പി ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയാം.
ജനപ്രിയ നായകൻ ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ, സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഇവരുടേ ജീവിതങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നും ഇവരുടേ ജീവിതത്തിൽ അപ്രതീക്ഷിതമായി എന്താണ് സംഭവിക്കുന്നതെന്നും ഈ ചിത്രം നമ്മളോട് പറയുന്നു. ഹജ്ജിനു പോകാൻ തയ്യാറെടുക്കുന്ന മുഹമ്മദിന്റെ ജീവിതവും കുടുംബവും കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്ന ഈ ചിത്രത്തിന്റെ കഥാഗതിയെ സ്വാധീനിക്കുന്നത് ഞെട്ടിക്കുന്ന ഒരു സാഹചര്യത്തിൽ മുഹമ്മദിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കൃഷ്ണൻ എന്ന ദിലീപ് കഥാപാത്രം ആണ്.
രചയിതാവ് ആയും സംവിധായകൻ ആയും വ്യാസൻ കെ പി നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു ആഴവും കാമ്പുമുള്ള ഒരു ചലച്ചിത്രാനുഭവമാണ്. സിദ്ദിഖ്, ദിലീപ് എന്നീ പ്രതിഭകളുടെ ഗംഭീര പ്രകടനങ്ങൾ കൂടെ ഈ ചിത്രത്തിലൂടെ നമ്മുക്ക് ലഭിച്ചു എന്ന് പറയാൻ സാധിക്കും. വ്യാസൻ കെ പി തന്നെയൊരുക്കിയ ശക്തമായ തിരക്കഥയുടെ പിൻബലത്തിൽ അദ്ദേഹം വളരെ മികച്ച രീതിയിലാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോയത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഈ ചിത്രം അതിന്റെ തീവ്രമായ കഥാ സന്ദർഭങ്ങൾ കൊണ്ടും സാങ്കേതിക പൂർണതയുള്ള മേക്കിങ് ശൈലികൊണ്ടും പ്രേക്ഷകന് വളരെയധികം ആസ്വാദ്യകരമായി മാറിയിട്ടുണ്ട്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ വളരെ മികച്ച വേഗതയിലും ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ വ്യാസൻ കെ പി എന്ന രചയിതാവിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്.
ആഴമേറിയ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങൾ കടന്നു പോകുന്ന വൈകാരികമായ മുഹൂർത്തങ്ങളുമെല്ലാം പ്രേക്ഷകന്റെ മുന്നിൽ ഏറ്റവും വിശ്വാസയോഗ്യമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിനെ മനോഹരമാക്കുന്നത്. വിനോദം പകർന്നു നൽകുന്നതിനൊപ്പം തന്നെ വൈകാരികമായി പ്രേക്ഷകന്റെ മനസ്സിനെ തൊടുന്ന രീതിയിലും ഈ ചിത്രം അവതരിപ്പിക്കാൻ വ്യാസൻ കെ പി ക്കു സാധിച്ചതാണ് ഈ ചിത്രത്തിന്റെ മികവ് വർധിക്കുന്നതിന് കാരണമായത്. .
കൃഷ്ണൻ, മുഹമ്മദ് എന്നീ രണ്ടു പ്രധാന കഥാപാത്രങ്ങളായി എത്തിയ ദിലീപ്,സിദ്ദിഖ് എന്നിവർ നൽകിയത് ഏറ്റവും മികച്ച പ്രകടനങ്ങളായിരുന്നു. ഈ കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞു അഭിനയിക്കാൻ ഇരുവർക്കും കഴിഞ്ഞു. ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ചതും ശ്കതമായതുമായ വേഷങ്ങളിൽ ഒന്നാണ് കൃഷ്ണൻ. ദിലീപ് എന്ന താരത്തിലുപരി ആ നടന്റെ മികവ് പുറത്തു കൊണ്ട് വരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മുഹമ്മദ് ആയി പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പെർഫോമൻസാണ് സിദ്ദിഖ് നൽകിയത്. അടുത്ത കാലത്തു ഈ നടനിൽ നിന്ന് നമ്മുക്ക് ലഭിച്ച ഏറ്റവും മികച്ച പ്രകടനം ആയിരുന്നു ശുഭരാത്രിയിൽ കണ്ടത്.
തന്റെ മികച്ച പ്രകടനം കൊണ്ട് ഈ ചിത്രത്തിലൂടെ ശ്രദ്ധ നേടുന്ന മറ്റൊരാൾ നായികാ വേഷത്തിൽ എത്തിയ അനു സിതാര കൂടിയാണ്. പക്വതയാർന്ന രീതിയിലാണ് ഈ നടി തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയത്. ദിലീപുമായുള്ള അനു സിതാരയുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് എന്ന് പറയാം. അതുപോലെ തന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, നെടുമുടി വേണു, ഇന്ദ്രൻസ്, സായി കുമാർ, നാദിർഷാ, ഹരീഷ് പേരാടി, വിജയ് ബാബു, ശാന്തി കൃഷ്ണ, ആശാ ശരത്, ഷീലു എബ്രഹാം, കെ പി എ സി ലളിത, സ്വാസിക എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി.
ആൽബി ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചു നിന്നു. ആൽബി നൽകിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ കഥ പ്രേക്ഷകരിലേക്കെത്തിക്കാൻ പാകത്തിനുള്ള വൈകാരികമായ അന്തരീക്ഷം നിർമ്മിക്കുക കൂടി ചെയ്തിട്ടുണ്ട്. എച് കെ ഹർഷൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. അദ്ദേഹത്തിന്റെ മികച്ച എഡിറ്റിംഗ് ചിത്രത്തിന് ആദ്യാവസാനം മികച്ച ഒഴുക്ക് പ്രദാനം ചെയ്യുന്നതിൽ സഹായകരമായിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, ശുഭരാത്രി എന്ന ഈ ചിത്രം ഒരേ സമയം വൈകാരികമായി മനസ്സിനെ തൊടുന്നതും അതോടൊപ്പം തന്നെ പ്രേക്ഷകനെ എന്റെർറ്റൈൻ ചെയ്യിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ്. വിനോദത്തിനൊപ്പം തന്നെ ഒരു സന്ദേശവും നമ്മുക്ക് പകര്ന്നു തരുന്ന ഒരു ക്ലാസ് ഫാമിലി ഫീൽ ഗുഡ് എന്റെർറ്റൈനെർ ആണ് ശുഭരാത്രി. നല്ലൊരു കുടുംബ ചിത്രം പ്രതീക്ഷിച്ചു പോകുന്നവർക്ക് ഈ ചിത്രം സംതൃപ്തി നിറഞ്ഞ ഒരു സിനിമാനുഭവം പകർന്നു തരുമെന്നുറപ്പാണ്
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.