[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തൈപ്പറമ്പിൽ അശോകന്റെ അഭ്യാസം നേപ്പാളിൽ എങ്കിൽ ഇട്ടിമാണി അങ്ങു ചൈനയിൽ..!!

ഒരിക്കൽ കൂടി മോഹൻലാൽ സോഷ്യൽ മീഡിയ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രത്തിലെ പുതിയ ഒരു സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ചൈനീസ് ലുക്കിൽ ഉള്ള മോഹൻലാൽ കഥാപാത്രം ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ചിത്രത്തിൽ ഉള്ളത്. ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ചൈനയിൽ ജീവിച്ചിരുന്ന അച്ഛൻ ആണ് ഈ കഥാപാത്രം എന്നറിയുന്നു. ഒരു മാർഷ്യൽ ആർട് പോസിൽ നിൽക്കുന്ന മോഹൻലാൽ കഥാപാത്രത്തെ ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. 27 വർഷങ്ങൾക്കു മുൻപ് റീലീസ് ചെയ്ത യോദ്ധ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആണ് മോഹൻലാൽ മാർഷ്യൽ ആർട്‌സ് രംഗങ്ങൾ ഇതിനു മുൻപ് അവതരിപ്പിച്ചിട്ടുള്ളത്.

അതിലെ തൈപ്പറമ്പിൽ അശോകൻ എന്ന കഥാപാത്രം നേപ്പാളിൽ പോയി ആണ് തന്റെ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് എങ്കിൽ ഇട്ടിമാണിയിൽ അത് ചൈന ആണ്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടെയ്ൻമെന്റ് മൂവി ആയി ഒരുക്കുന്ന ഇട്ടിമാണിയുടെ സംവിധാനം നിർവഹിക്കുന്നത് നവാഗത സംവിധായക ജോഡി ആയ ജിബി- ജോജു ടീം ആണ്. അവർ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഈ വരുന്ന സെപ്റ്റംബർ അഞ്ചിന് ഓണം റീലീസ് ആയി ഇട്ടിമാണി പ്രദർശനം ആരംഭിക്കും. മോഹൻലാലിന് ഒപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.