ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം ‘വിവാഹ്’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയന എൽസയാണ് നായികയായി എത്തുന്നത്.
‘പ്രണയം പൂക്കുന്ന കാലം’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രണയത്തിനൊപ്പം കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ‘വിവാഹ്’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
നാല് വ്യത്യസ്ത പ്രണയജോഡികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകിയിരുന്നു. ധ്യാൻ ശ്രീനിവാസനും നയന എൽസയും ഉൾപ്പെടുന്ന താരനിരയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സെൽറിന്‍ പ്രൊഡക്ഷന്റെ ബാനറിൽ സെൽവം പൊന്നയ്യൻ നിർമിക്കുന്ന ചിത്രത്തിന് അഭിഷേക് ശ്രീകുമാറാണ് രചന നിർവഹിച്ചിരിക്കുന്നത്. റോണി ശശീധരനാണ് ഛായാഗ്രഹണം. ഓഗസ്റ്റിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർക്കറ്റിംഗ് ഐശ്വര്യ രാജ് , ഉണ്ണി രാജേന്ദ്രൻ
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.