സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ചിത്രം ആധ്യ സജിത്താണ് അവതരിപ്പിക്കുന്നത്. ബിനു ശശിറാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന സമ്പൂർണ കോമഡി എന്റർടെയ്‌നറാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.
‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘അച്ഛാ ദിൻ’, ‘പാവാട’, ‘ജോണി ജോണി യെസ് അപ്പ’, ‘മഹാറാണി’ എന്നീ ചിത്രങ്ങൾക്കുശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.
സിറിയക് ആലഞ്ചേരിയാണ് സഹനിർമാതാവ്. ഹിരൺ മഹാജനും ജി. മാർത്താണ്ഡനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിക്കുന്നു. സംഗീതം രാഹുൽ രാജ്, എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം സുജിത് രാഘവ്, ഗാനരചന ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. പി.ആർ.ഒയും മാർക്കറ്റിങ്ങും ഐ
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.