വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനമായ ‘തളിരോമലേ… ചെറുതൂവലേ…’ പുറത്തിറങ്ങി. കെ. എസ്. ചിത്രയുടെ മധുരസ്വരത്തിൽ എത്തിയ മെലഡി ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും ശ്രദ്ധ നേടുകയാണ്. വിസ്മയ മോഹൻലാൽ, സായ് കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ചിപ്പി വീണ്ടും ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘തുടക്കം’ പങ്കുവയ്ക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
ആഗസ്റ്റ് 7-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയത്. വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അഖിൽ ജോർജും ജോമോൻ ടി. ജോണും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ചമൻ ചാക്കോയും പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമനും നിർവഹിക്കുന്നു.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.