[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

താര ജാടകൾ ഇല്ലാതെ നിലത്തു കിടന്നുറങ്ങി ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ ടീമും..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു ഫോട്ടോ യുവ താരം ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ടീമും വിമാന താവളത്തിൽ നിലത്തു കിടന്നുറങ്ങുന്ന ഒന്നാണ്. ടോവിനോ തോമസിനൊപ്പം താരത്തിന്റെ മകളും ഉണ്ട്. ലേഹ് വിമാന താവളത്തിൽ നിന്നുള്ള ദൃശ്യമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയ കൈലാസ് മേനോൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചിരിക്കുന്നത്. വളരെ കഠിനമായ കാലാവസ്ഥയിൽ ആയിരുന്നു ഷൂട്ടിങ് എന്നും അതിനു ശേഷം മടക്ക യാത്രക്ക് ലേഹ് വിമാന താവളത്തിൽ എത്തിയതാണ് ടോവിനോ തോമസും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എന്നും കൈലാസ് മേനോൻ പറയുന്നു. ഒരു ഗാന ചിത്രീകരണത്തിന് വേണ്ടിയാണ് എടക്കാട് ബറ്റാലിയൻ ടീം ലേഹിൽ പോയത്.

തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത മേനോൻ ടോവിനോ തോമസിന്റെ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ടോവിനോ തോമസിന് തീ പൊള്ളൽ ഏറ്റത് ആണ് വലിയ വാർത്ത ആയി മാറിയത്. പി ബാലചന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ നായർ ആണ്. ശ്രീകാന്ത് ഭാസി, ജയന്ത് മാമൻ, തോമസ് ജോസെഫ് പട്ടത്താനം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതിഷ് രാധാകൃഷ്ണൻ ആണ്. പൂജ റീലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന.

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 week ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.