നവാഗതനായ അപ്പു ഭട്ടതിരി ഒരുക്കിയ നിഴൽ എന്ന മിസ്റ്ററി ത്രില്ലർ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. എസ് സഞ്ജീവ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നയൻ താര, ബാലതാരം ഐസീൻ ഹാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നു. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയ ജോൺ ബേബിയുടെ ജീവിതത്തിൽ നിന്നുമാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ഒരു ആക്‌സിഡന്റിൽ പെട്ട് പരിക്കേൽക്കുന്ന ബേബി അതിൽ നിന്നുണ്ടാകുന്ന മാനസികമായ ചില പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്, സുഹൃത്തിന്റെ ഭാര്യയും കുട്ടികളുടെ സൈക്കോളജിസ്റ്റുമായ ശാലിനി, അവർ നിതിൻ എന്ന ഒരു കുട്ടിയിൽ നിന്നും കേട്ട ഒരു കൊലപാതക കഥയെ കുറിച്ച് ബേബിയോട് പറയുന്നത്. അതിൽ കൗതുകം തോന്നുന്ന ബേബി പിന്നീട് ആ കുട്ടിയുമായും ആ കുട്ടിയുടെ അമ്മയുമായും സൗഹൃദം സ്ഥാപിക്കുകയും ആ കുട്ടി പറഞ്ഞ കഥകൾക്ക് പിന്നിൽ സത്യം ഉണ്ടോയെന്ന് അന്വേഷിക്കാനാരംഭിക്കുകയും ചെയ്യുന്നതോടെ നിഴൽ പ്രേക്ഷകരെ ആകാംഷയും ഉദ്വേഗവും നിറഞ്ഞ നിമിഷങ്ങളിലേക്കു കൂട്ടികൊണ്ട് പോകുന്നു.
വളരെ മികച്ച രീതിയിൽ, പരസപരം ഇഴ ചേർന്ന് കിടക്കുന്ന സംഭവ വികാസങ്ങളെ കൂട്ടിയിണക്കി എസ് സഞ്ജീവ് ഒരുക്കിയ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ആ തിരക്കഥക്കു അപ്പു എൻ ഭട്ടതിരി എന്ന നവാഗത സംവിധായകൻ ഒരുക്കിയ ദൃശ്യ ഭാഷയും മികച്ചു നിന്നു. ആദ്യാവസാനം ചിത്രത്തിന്റെ നിയന്ത്രണം തന്റെ കയ്യിൽ നിന്നു തെന്നി മാറാതെ കഥ പറയാൻ അപ്പു ഭട്ടതിരിക്കു സാധിച്ചു എന്നത് തന്നെ പ്രശംസയർഹിക്കുന്ന വസ്തുതയാണ്. ചിത്രത്തിലെ ഞെട്ടിക്കുന്ന വഴിത്തിരിവുകൾ എല്ലാം തണ്ടിന്റെ വളരെ വിശ്വസനീയമായ രീതിയിൽ പ്രേക്ഷകരിൽ എത്തിക്കാൻ സാധിച്ചതും സംവിധായകന്റെ മികവാണ്. ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ ആദ്യാവസാനം ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണ് നിഴൽ.
ഇനി പ്രകടനങ്ങളിലേക്കു കടക്കുകയാണ് എങ്കിൽ, ഒരു നടനെന്ന നിലയിലുള്ള തന്റെ വളർച്ച പ്രേക്ഷകർക്ക് ഓരോ ചിത്രത്തിലൂടെയും കാണിച്ചു തരികയാണ് കുഞ്ചാക്കോ ബോബൻ. ഈ ചിത്രത്തിലെ ജോൺ ബേബി ആയും വളരെ പക്വതയാർന്ന, മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. തുടക്കം മുതൽ ഒടുക്കം വരെ ആ കഥാപാത്രത്തിന്റെ എല്ലാ മാനസിക വ്യാപാരങ്ങളും തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നയൻ താരക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രമായിരുന്നില്ല, ഇതിലെ നായികാ കഥാപാത്രമായ ശർമിള എങ്കിലും, തന്റെ കഥാപാത്രത്തെ പതിവ് പോലെ തന്നെ ഏറ്റവും ഭദ്രമായ രീതിയിൽ തന്നെ ഈ നടി അവതരിപ്പിച്ചു. മാസ്റ്റർ ഐസീൻ ഹാഷും ശ്രദ്ധ നേടുന്ന പ്രകടനം നൽകിയപ്പോൾ ദിവ്യ പ്രഭ, റോണി ഡേവിഡ്, സൈജു കുറുപ്പ് തുടങ്ങിയവരും ശ്രദ്ധ നേടി.
സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ചിത്രം കൂടിയാണ് നിഴൽ. ദീപക് ഡി മേനോൻ ഒരുക്കിയ ദൃശ്യങ്ങളും അതുപോലെ സൂരജ് എസ് കുറുപ്പ് ഒരുക്കിയ സംഗീതവും പരസ്പരം ഇഴ ചേർന്ന് നിന്നപ്പോൾ, ഈ മിസ്റ്ററി ത്രില്ലർ ചിത്രത്തിലെ അന്തരീക്ഷം ആദ്യാവസാനം ആകാംഷ നിറഞ്ഞതായി നിന്നു. അതുപോലെ തണ്ടിന്റെ അപ്പു ഭട്ടതിരി, അരുൺലാൽ എന്നിവരുടെ എഡിറ്റിംഗ് മികവും ചിത്രത്തിലെ ദൃശ്യങ്ങൾക്ക് പിന്തുണയായി നിന്നതോടെ സാങ്കേതിക നിലവാരത്തിന്റെ കാര്യത്തിൽ നിഴൽ ഏറെ മുന്നിലെത്തി.
ഏതു രീതിയിൽ നോക്കിയാലും, പ്രേക്ഷകർക്ക് ഒരു മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന, ത്രില്ലർ സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് നിഴൽ. സാങ്കേതികമായും കഥാപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം മികച്ചു നിൽക്കുന്ന, ഒരു മിസ്റ്ററി ത്രില്ലറാണ് നിഴൽ എന്ന് സംശയഭേദമന്യേ നമ്മുക്ക് പറയാൻ സാധിക്കു
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.