[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മൈക്കിൾസ് കോഫീ ഹൗസിന്റെ ആദ്യ ടീസർ കാണാം

യുവ നടൻ ധീരജ് ഡെന്നി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈക്കിൾസ് കോഫീ ഹൌസ്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ വൈകുന്നേരം റിലീസ് ചെയ്തു. മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്ത . ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധീരജ് ഡെന്നി, രഞ്ജി പണിക്കർ എന്നിവരെ ഈ ടീസറിൽ നമ്മുക്ക് കാണാം. ജാസ്മിൻ എന്ന കഥാപാത്രത്തെ കുറിച്ച് ഇവർ സംസാരിക്കുന്നതാണ് ടീസറിൽ കേൾക്കുന്നത് എങ്കിലും ജാസ്മിനെ ടീസറിൽ കാണിക്കുന്നില്ല. നായകന്റെ ഗേൾ ഫ്രണ്ട് ആണ് ജാസ്മിൻ എന്ന കഥാപാത്രമെന്നും അവർ തമ്മിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് ടീസർ നൽകുന്ന സൂചന. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്. ഇഷ, തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ കൂടിയും ശ്രദ്ധ നേടിയ ഈ നടി ആദ്യമായി നായികാ വേഷം ചെയ്യുന്ന കൊമേർഷ്യൽ ചിത്രം കൂടിയാണ് മൈക്കിൾസ് കോഫീ ഹൌസ്.

എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ധീരജ് ഡെന്നിയുടെ ഇനി വരാനുള്ള  ചിത്രങ്ങൾ മൈക്കിൾസ് കോഫീ ഹൌസ് കൂടാതെ, കാറൽമാക്സ് ഭക്തനായിരുന്നു, കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്നിവയാണ്. സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ  എന്നിവരും അഭിനയിക്കുന്ന മൈക്കിൾസ് കോഫീ ഹൗസിനു സംഗീതം പകർന്നിരിക്കുന്നത് റോണി റാഫേൽ, കാമറ ചലിപ്പിച്ചിരിക്കുന്നതു ശരത് ബാബു, എഡിറ്റ് ചെയ്തിരിക്കുന്നത് നിഖിൽ വേണു എന്നിവരാണ്

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

51 mins ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

4 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

6 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

7 days ago

This website uses cookies.