[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രേക്ഷകർ ഒന്നടക്കം പറയുന്നു ‘ഇത് ഹോളിവുഡ് ലെവൽ ഹൊറർ ചിത്രം ‘

ത്രില്ലർ സിനിമാനുഭവത്തിന്റെ പുതിയ മുഖം സമ്മാനിച്ച് ചതുർ മുഖം സൂപ്പർ വിജയത്തിലേക്ക്..!
ഹൊറർ ത്രില്ലർ ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുള്ള മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു വ്യത്യസ്ത ഹൊറർ സിനിമാനുഭവവുമായാണ് ചതുർ മുഖം ടീം എത്തിയത്. ടെക്‌നോ ഹൊറർ ത്രില്ലർ എന്ന പരീക്ഷണ സ്വഭാവമുള്ള ഒരു വിഷയവുമായി അവർ എത്തിയപ്പോൾ, മലയാളി പ്രേക്ഷകർ ഈ പരീക്ഷണത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നവാഗതരായ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീരമായ തീയറ്റർ അനുഭവമാണ് സമ്മാനിക്കുന്നത് എന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ തീയറ്ററുകളിൽ നിറയുന്ന പ്രേക്ഷകരും ആ ഗംഭീര അഭിപ്രായത്തിന്റെ ഫലമാണ് നമ്മുക്ക് കാണിച്ചു തരുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ അലെൻസിയറും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ മഞ്ജു വാര്യർ, തേജസ്വിനി എന്ന കേന്ദ്ര കഥാപാത്രമായി നടത്തിയ ഗംഭീര പ്രകടനവും ചിത്രത്തിന്റെ മികവിന് കാരണമായിട്ടുണ്ട്.

ഗംഭീരമായ സാങ്കേതിക മികവാണ് ഈ ചിത്രത്തിന്റെ പ്രധാന ശ്കതി. അതുപോലെ വളരെ ത്രില്ലിങ്ങായി രചിച്ച തിരക്കഥയും ക്ലിഷേകൾ ഒഴിവാക്കി കൊണ്ടും, പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടും ഒരുക്കിയ ഹൊറർ സീനുകളും ചതുർ മുഖത്തിന്റെ പ്ലസ് പോയിന്റുകളാണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഈ ഹൊറർ ചിത്രം രചിച്ചിരിക്കുന്നത്.  ഡോൺ വിൻസെന്റ് ഒരുക്കിയ പശ്ചാത്തല സംഗീതവും, അഭിനന്ദം രാമാനുജൻ എന്ന സിനിമാട്ടോഗ്രാഫർ  ഒരുക്കിയ ദ്രശ്യങ്ങളും ഈ ചിത്രത്തിന് പകർന്നു നൽകിയ സാങ്കേതിക മികവ് വളരെ വലുതാണ്. ചിത്രത്തിലെ വി എഫ് എക്സ്, സൗണ്ട് മിക്സിങ്, സൗണ്ട് ഡിസൈനിങ് വിഭാഗവും ചതുർ മുഖത്തെ ഗംഭീരമായ തീയേറ്റർ അനുഭവമാകുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രേക്ഷകർക്ക് മുന്നിൽ പുതുമയേറിയ കഥയും, ഇതുവരെ മലയാള സിനിമയിൽ കാണാത്തതരം തീയേറ്റർ അനുഭവവും എത്തിക്കുന്ന ചിത്രമാണ് ചതുർ മുഖം എന്ന് നിസംശയം പറയാം. അത് തന്നെയാണ് ഈ ചിത്രത്തെ സൂപ്പർ വിജയത്തിലേക്ക് നയിക്കുന്നതും.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

2 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.