വിനോദത്തിനൊപ്പം പ്രേക്ഷകനെ ചിന്തിപ്പിക്കാനും അനീഷ് അൻവർ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മുല്ലമൊട്ടും മുന്തിരി ചാറും, സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമ ലേഖനം എന്നീ നാലു ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കിയ പുതിയ ചിത്രമാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. അച്ചിച്ച ഫിലിമ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഇത് . ഷാനി ഖാദർ രചിച്ച ഈ ചിത്രത്തിൽ പ്രശസ്ത താരം ജയറാം , ദിവ്യ പിള്ളൈ, സുരഭി സന്തോഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിർവഹിച്ച ലോഞ്ചിങ് മുതൽ ഓരോ ഘട്ടത്തിലും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ഒരു ചിത്രമാണിത്.
ജയറാം അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തിനും അദ്ദേഹത്തിന്റെ കൊച്ചു മകൻ കഥാപാത്രത്തിനും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുന്ന മൈക്കിളിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ആണ് ഒരു മകളും കൊച്ചു മകനും കയറി വരുന്നത്. അതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു.
ആദ്യ ചിത്രമായ മുല്ലമൊട്ടും മുന്തിരിച്ചാറും മുതൽ അവസാനമിറങ്ങിയ ബഷീറിന്റെ പ്രേമ ലേഖനം വരെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച അനീഷ് അൻവർ ഇത്തവണയും ഏറെ രസകരമായ ഒരു പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നത് .രസകരമായ രീതിയിൽ കഥ പറഞ്ഞു കൊണ്ട് പ്രേക്ഷകരെ ചിത്രത്തിനൊപ്പം സഞ്ചരിപ്പിക്കാൻ അനീഷ് അൻവറിനു സാധിച്ചിട്ടുണ്ട്. കുറച്ചു ക്ളീഷേ കഥാ സന്ദർഭങ്ങൾ കടന്നുവരുന്നുണ്ടെകിലും അതിനെ മറികടക്കുന്ന നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിൽ ഷാനി ഖാദർ എന്ന രചയിതാവ് അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ഈ ചിത്രത്തിന്റെ മാറ്റു വർദ്ധിപ്പിച്ചിട്ടുണ്ട് . കുടുംബ ബന്ധങ്ങളും സൗഹൃദവും ചിരിയും എല്ലാം കൂട്ടിച്ചേർത്തു ഒരുക്കിയ ഒരു പക്കാ ഫാമിലി എന്റർടൈനർ ആണ് ഈ ചിത്രം എന്നു പറയാം.
ജയറാം എന്ന നടൻ ഒരിക്കൽ കൂടി നൽകിയത് ഗംഭീര പ്രകടനമാണ്. വളരെ സ്വാഭാവികമായും രസകരമായും മൈക്കിൾ എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ ജയറാമിന് കഴിഞ്ഞിട്ടുണ്ട്. തനിക്കൊപ്പം കഥാപാത്രത്തിന്റെ ഇമോഷൻസിലൂടെ പ്രേക്ഷകരെയും കൊണ്ട് പോകാനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയം. പക്വതയാർന്ന പ്രകടനം കാഴ്ച വച്ച് സുരഭി സന്തോഷ് ജയറാമിനൊപ്പം നിന്നപ്പോൾ തിരശീലയിൽ അവരുടെ രസതന്ത്രം വളരെ മികച്ചതായി അനുഭവപെട്ടു. കൊച്ചു മകൻ ആയി എത്തിയ ബാല താരവും ഗംഭീര പ്രകടനമാണ് നൽകിയത്. മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ബാബുരാജ്,, ധർമജൻ ബോൾഗാട്ടി, സെന്തിൽ കൃഷ്ണ, രമേശ് പിഷാരടി, അരിസ്റ്റോ സുരേഷ്, വത്സല മേനോൻ, വിജയ രാഘവൻ, സലിം കുമാർ, സാജൻ പള്ളുരുത്തി, സുനിൽ സുഗത, ആശ അരവിന്ദ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, മല്ലിക സുകുമാരൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നൂറു ശതമാനവും നീതി പുലർത്തി.
മനോഹരമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകതയായി മാറിയിട്ടുണ്ട്. ഈ ചിത്രത്തിലെ മനസ്സ് നിറക്കുന്ന ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിച്ചത് സമീർ ഹഖ് ആണ്. വിഷ്ണു മോഹൻ സിതാര ഒരുക്കിയ സംഗീതം മനോഹരമായിരുന്നു. ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ അത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. അത് പോലെ തന്നെ രഞ്ജിത്ത് ടച് റിവർ എന്ന എഡിറ്റർ തന്റെ മികവ് പുലർത്തിയതും ചിത്രത്തിന്റെ മൊത്തത്തിലുള്ള പ്രയാണത്തെ ഒരുപാട് സഹായിച്ചു.
മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ എന്ന ഈ ചിത്രം എന്തുകൊണ്ടും പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. രസിപ്പിക്കുന്നതിനൊപ്പം ഒരു വ്യത്യസ്ത സിനിമാനുഭവവും പകർന്നു തരുന്നു ഈ ചിത്രം. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമാനുഭവങ്ങളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാം ഈ ചിത്രത്തെ നമുക്ക്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.